മുണ്ട് മുറുക്കണം! സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; വകുപ്പുകള്‍ ചെലവ് കുറയ്ക്കണമെന്ന് ധനവകുപ്പ്
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വകുപ്പുകള്‍ക്ക് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശവുമായി ധനവകുപ്പ്. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് നിര്‍ദേശം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണമെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ്…







