ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് മന്ത്രി സി പി ജോൺ. അനുപമ ഏറ്റവും നല്ല ഉദ്യോഗസ്ഥ. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത് സ്വഭാവിക സ്ഥലംമാറ്റം. തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റിയതെന്നുള്ള വാർത്തകൾ വന്നിരുന്നു.

മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയതെന്നുള്ള വാർത്തകൾ വന്നിരുന്നു. കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിൻ്റെ പുതിയ സെക്രട്ടറി.

ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവായത്. അനുപമയെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷൻ, മെട്രോ, റെയിൽവേ) മുഴുവൻ സമയ അധിക ചുമതലയും ഇവർ വഹിക്കും. ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും നൽകി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി.

Related Posts

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
  • October 23, 2026

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍…

Continue reading
SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ
  • October 23, 2026

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാ​ദത്തിൽ വിശദീകരണവുമായി ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കൽ ട്രയൽ എന്ന സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും…

Continue reading

You Missed

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം