സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. വടക്കൻ കേരളത്തിലും, തെക്കൻ കേരളത്തിലും മഴ ശക്തമാകും. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.

മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരുന്ന നാല് ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

തുടർച്ചയായ മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

Related Posts

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ
  • October 23, 2026

തിരുവനന്തപുരം: ലോക ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദ്ദേശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ചുമതലയേൽക്കും മുമ്പേ നൽകിയ നിർദ്ദേശം കടന്ന കൈയായിപ്പോയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനം. സമ്മിശ്ര ഭക്ഷണ സംസ്കാരമുള്ള നാടാണ്…

Continue reading
കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍
  • October 23, 2026

തിരുവനന്തപുരം: കൂടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍. ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് താനല്ലെന്നും, വ്യാജ വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലെന്നും രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ മറുപടി നല്‍കി. രവീന്ദ്രനുമായി കൊലപാതകം നടന്ന കൂടത്തില്‍ തറവാട്ടില്‍ അന്വേഷണ…

Continue reading

You Missed

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

കൂടത്തില്‍ കൊലപാതകം: ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘവുമായി സഹകരിക്കാതെ കാര്യസ്ഥന്‍ രവീന്ദ്രന്‍

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു