സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ


പാലക്കാട്: കാവശേരിയിൽ പതിനാറുകാരന്റെ കുത്തേറ്റ് മുത്തച്ഛൻ മരിച്ചു. വാഴക്കച്ചിറ സുലൈമാൻ(65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 ന് കാവശ്ശേരിയിലെ വീട്ടിൽ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ചികിത്സയിൽ‌ കഴിയവേയാണ് സുലൈമാൻ മരിച്ചത്. സുലൈമാന്റെ മകളുടെ മകനാണ് 16 കാരൻ. സഹോദരിയുമായി തർക്കത്തിനിടെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശനായ സുലൈമാൻ പത്തു വയസ്സുകാരിയെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് കുത്തേറ്റത്.

സുലൈമാന് നെഞ്ചിനും കഴുത്തിനും വയറിനും കുത്തേൽക്കുകയായിരുന്നു. പിന്നീട് രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുലൈമാന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് സുലൈമാൻ മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവിൽ പോയ 16കാരനായ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനൽ ഹോമിലാക്കി.

Related Posts

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു
  • October 30, 2026

തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന്‍ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ…

Continue reading
വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികൾ ഓൺലൈൻ ഡെലിവറി ജീവനക്കാർ
  • October 19, 2026

ബെംഗളൂരു: വാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ…

Continue reading

You Missed

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ഇരട്ടിയാക്കാൻ ശിപാർശ

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്