അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവും മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ. ഒന്നും ഒളിക്കാനുമില്ല, ആരെയും ഭയക്കാനുമില്ലെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരണം. അനധികൃത സ്വത്തുണ്ടെങ്കില്‍ കണ്ടെത്തട്ടെ. ഒരിഞ്ച് ഭൂമി കണ്ടെത്തിയാല്‍ ഷമ്മാസിന്റെ പേരില്‍ എഴുതി നല്‍കുമെന്നും പിപി ദിവ്യ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ:

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും…
ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും!
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പ്രഖ്യാപിച്ച വിജിലന്‍സ് പ്രാഥമിക അന്വേഷണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.
അന്വേഷണം നടക്കട്ടെ. സത്യങ്ങള്‍ പുറത്തുവരട്ടെ. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. എനിക്ക് ഒന്നും ഒളിക്കാനില്ല. ആരെയും ഭയക്കാനുമില്ല.
എന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലോ ബിനാമിയായോ മറ്റാരുടെയെങ്കിലും പേരിലോ അനധികൃത സ്വത്തുക്കളുണ്ടെങ്കില്‍ കണ്ടെത്തട്ടെ. അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ മുഹമ്മദ് ഷമ്മാസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ പോലും ഞാന്‍ തയ്യാറാണ്. അത്രത്തോളം ആത്മവിശ്വാസമുണ്ട് എനിക്ക്.

എന്റെ ഭര്‍ത്താവിന്റെ പേരിലുള്ളത് അഞ്ച് സെന്റ് സ്ഥലവും 1236 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു വീടുമാണ്. അഞ്ച് ലക്ഷം രൂപ പോലും വില ലഭിക്കാത്ത 50 സെന്റ് ഭൂമി ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്. വീട്ടില്‍ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങള്‍ക്കില്ല.
ഇതൊന്നും മറച്ചുവെച്ചുള്ള പ്രസ്താവനയല്ല. നേരത്തേയും ഒരു അന്വേഷണം നടന്നതാണ്. ഇപ്പോള്‍ വിജിലന്‍സ് വീണ്ടും വരുന്നു. വരട്ടെ, സന്തോഷം! സത്യസന്ധതയുണ്ടെങ്കില്‍ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളെല്ലാം ഇ-ടെന്‍ഡര്‍ സംവിധാനത്തിലൂടെ സുതാര്യമായാണ് നടപ്പാക്കിയിട്ടുള്ളത്. 25 കോടിയുടെ അഴിമതിയെന്നൊക്കെയുള്ള ആരോപണങ്ങള്‍ കേട്ടപ്പോള്‍ ബോധം പോയില്ലെന്നേയുള്ളൂ! കണക്കുകളില്ലാത്ത ആരോപണങ്ങള്‍ എത്ര തവണ ആവര്‍ത്തിച്ചാലും അവ സത്യമാകില്ല. എന്നാലും അന്വേഷണം നടക്കട്ടെ. ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അന്വേഷണവും തെളിവുകളുമാണ്.

അന്വേഷണം പേടിച്ച് നാടുവിടാനോ അന്വേഷണം നിര്‍ത്തിവെക്കാന്‍ ഇടപെടാനോ ഉദ്ദേശിക്കുന്നില്ല. ഭയന്ന് വിറച്ച് മാളത്തിലൊളിക്കാനും തയ്യാറല്ല.
രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന മാധ്യമവിചാരണയ്ക്കും അപവാദപ്രചാരണങ്ങള്‍ക്കും ഇനി ഒരറുതി വേണം. എനിക്കും എന്റെ കുടുംബത്തിനും അന്തസ്സോടെ, സമാധാനത്തോടെ ജീവിക്കണം. രാഷ്ട്രീയവിയോജിപ്പുകളുടെ പേരില്‍ ഒരു കുടുംബത്തെ നിരന്തരം വേട്ടയാടുന്നത് എത്രത്തോളം നീതിയുക്തമാണ്?
എന്നെ തകര്‍ക്കാമെന്ന് കരുതുന്നവരോട് ഒന്നേ പറയാനുള്ളൂ: ആരോപണങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മുന്നില്‍ തലകുനിക്കില്ല. സത്യം തെളിയിക്കാനുള്ള അവസരമായി ഓരോ അന്വേഷണത്തെയും കാണും.
ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാകും.
എവിടേക്കും ഒളിച്ചോടില്ല.

അന്വേഷണത്തെ നേരിടും.
നിയമത്തില്‍ വിശ്വസിക്കും.
കാണാം… കാത്തിരിക്കാം!
മുഹമ്മദ് ഷമ്മാസ് നിരന്തരമായി നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ കോടതിയെ ഞാന്‍ സമീപിച്ചിട്ടുണ്ട്. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക് കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്. ആ കേസില്‍ നിയമനടപടികള്‍ മുന്നോട്ടുപോകട്ടെ.
ഷമ്മാസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ താല്‍പര്യങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലെന്നു കരുതേണ്ട. എന്നാല്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ച് മറുപടി പറയാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ആരോപണങ്ങള്‍ക്കും പിന്നിലെ താല്‍പര്യങ്ങള്‍ക്കും മറുപടി പറയേണ്ടത് വസ്തുതകളും തെളിവുകളുമാണ്.
ജനകീയ മുഖംമൂടി ധരിച്ചു രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ഇരുന്നു മറുതോണിയില്‍ പിന്തുണ നല്‍കുന്ന യൂദാസുമാരുടെ മുഖം മൂടികള്‍ പുറത്തുവരേണ്ട സമയത്ത് ജനങ്ങള്‍ക്കു മുന്നിലെത്തും.
എന്റെ നിലപാട് വ്യക്തമാണ്:
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.
നിയമത്തെ ബഹുമാനിക്കുന്നു.
സത്യത്തില്‍ വിശ്വസിക്കുന്നു.
അപവാദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല!
ഇവിടെയൊക്കെ തന്നെയുണ്ടാകും…
കാണാം!

Related Posts

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല
  • October 23, 2026

തിരുവനന്തപുരം: ലോക് ഭവൻ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി പി ദിവ്യക്കെതിരായ വിജിലൻസ് കേസിൽ ഫയൽ മുഴുവൻ പരിശോധിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ അനുമതി…

Continue reading
സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
  • October 23, 2026

കണ്ണൂർ: സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കെ പി സഹദേവൻ അന്തരിച്ചു.84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ എ കെ ജി ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം. സി ഐ ടി യു സംസ്ഥാന സെക്രട്ടറിയാണ്‌.…

Continue reading

You Missed

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

അന്വേഷണം നടക്കട്ടെ; ഉപ്പ് തിന്നാത്തവരെ നിയമം സംരക്ഷിക്കും; വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി പി പി ദിവ്യ

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം പാകം ചെയ്യണമെന്ന നിർദേശം: ‘സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമം’; ​ഗവർണർക്കെതിരെ കെസി വേണു​ഗോപാൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്