വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി


പി ജയരാജനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുന്നു. എസ്എൻഡിപി യോഗത്തിന്റെ തെറ്റായ നിലപാട് തിരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ട്. ആർഎസ്എസ്, ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു എന്നും ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

സംഘപരിവാർ കാഴ്ച്ചപ്പാടുകൾക്ക് എതിരാണ് ഗുരുദേവദർശനങ്ങൾ. എന്നിട്ടും ആർഎസ്എസ് ശ്രീനാരായണഗുരുവിനെ പേര് ദുരുപയോഗം ചെയ്യുന്നു. വെള്ളാപ്പള്ളി നടേശൻ്റെ പേരെടുത്തുപറയാതെയാണ് വിമർശനം. ശ്രീനാരായണഗുരുവിൻ്റെ ദർശനങ്ങളെ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. സനാതന ധർമ്മത്തിൻ്റെ പേര് പറഞ്ഞ് സവർണ മേധാവിത്വം അംഗീകരിപ്പിക്കാൻ ശ്രമം. ഇതിനെ എതിർക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ട് അദ്ദേഹം പറഞ്ഞു.

Related Posts

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്
  • October 27, 2026

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളിലാണ് കേസെടുത്തത്. ഖാദി ബോര്‍ഡില്‍ പിഎസ്‌സി അംഗത്തിന്റെ ബന്ധുമിനായിരുന്നു നിയമനം ലഭിച്ചത്. ഫിഷറീസ് വകുപ്പില്‍ ചോദ്യം…

Continue reading
ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍
  • October 27, 2026

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് വാഹനാപകടക്കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് എഡിജിപി പി വിജയന്‍ ട്വന്റിഫോറിനോട്. വീഴ്ച വരുത്തിയ എല്ലാവര്‍ക്കും എതിരെ നടപടി ഉണ്ടാകും. ജഡ്ജി ആയാലും നിയമം നടപ്പിലാക്കേണ്ടവര്‍ ആയാലും നടപടി ഉണ്ടാകുമെന്നും എഡിജിപി പറഞ്ഞു. വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ…

Continue reading

You Missed

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം