പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി


സ്‌പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ കളിക്കാരനായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 2026 ലെ ബഹുമതി താരം ഏറ്റുവാങ്ങി. കാമ്പോമോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ ലിയോനര്‍ രാജകുമാരിയില്‍ നിന്നാണ് മെസി അവാര്‍ഡ് സ്വീകരിച്ചത്. സ്‌പെയിന്‍ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയ രാജ്ഞിയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മെസിയുടെ കായിക നേട്ടങ്ങള്‍ക്ക് പുറമെ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ആദരവ്.

ജൂണ്‍ മൂന്നിനായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. അദ്ദേഹത്തിന്റെ വിനയം, ടീം വര്‍ക്ക്, ഫെയര്‍ പ്ലേ എന്നിവയുള്‍പ്പെടെ ഘടകങ്ങള്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനായി വിലയിരുത്തിയിരുന്നു. വ്യക്തിഗത അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഫുട്‌ബോള്‍ കളിക്കാരന്‍ മെസ്സിയാണെങ്കിലും പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് മുമ്പ് കായികരംഗത്തെ നിരവധി പേര്‍ സ്വന്തമാക്കിയിരുന്നു. മുന്‍ ബാഴ്‌സലോണ ടീമംഗം സാവി ഹെര്‍ണാണ്ടസും സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കര്‍ കാസില്ലസും 2012 ല്‍ സംയുക്തമായി ബഹുമതി സ്വകീകരിച്ചിരുന്നു. ബ്രസീലിന്റെ ദേശീയ ഫുട്‌ബോള്‍ ടീമിനെ 2002 ല്‍ അഞ്ചാം ലോകകപ്പ് കിരീടം നേടിയതിന് ശേഷം പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് ആവര്‍ഡ് നല്‍കിയിരുന്നു.

Related Posts

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു
  • October 24, 2026

ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. കെ. നാരായണന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. ജെ.ഡി.ടി ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച…

Continue reading
സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകള്‍; ഗുരുതര കണ്ടെത്തലുകളുമായി വിജിലന്‍സ്
  • October 20, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് അസോസിയേഷനുകളില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നതായി സര്‍ക്കാര്‍. ടെന്‍ഡര്‍ നടപടികള്‍, ക്വട്ടേഷന്‍ നടപടിക്രമങ്ങള്‍ ഇവയൊന്നും സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ പാലിക്കപ്പെടുന്നില്ല. ചാമ്പ്യന്‍ഷിപ്പുകളില്‍ അര്‍ഹതയില്ലാത്ത കായികതാരങ്ങളെ ഉള്‍പ്പെടുത്തിയും ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. (Major irregularities taking place in…

Continue reading

You Missed

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

നെടുമ്പാശേരി അപകടത്തില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന വ്യാജ ആരോപണം.

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

ഇ പി ജയരാജനെതിരായ ആരോപണം; ശബരിമലയിലാണ് ഉള്ളത്, ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധമില്ല, ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ശ്യാംജിത്ത്

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘വൈദേകം റിസോർട്ടുമായി തനിക്ക് ബന്ധമില്ല, ശശിധരൻ കർത്തയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതം’; ഇപി ജയരാജൻ

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ