‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്


ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ബിബിൻ അശോകാണ് ഈണം നൽകിയിരിക്കുന്നത്. മനു ഹസ്സനാണ് ഗാനത്തിൻ്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിലേതായി മുമ്പ് പുറത്തു വന്ന കളർ ഫുൾ പോസ്റ്ററുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റൻറ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

ഛായാഗ്രഹണം: ആൽബി ആൻറണി, അജ്മൽ സാബു, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വി.എഫ്.എക്സ് : ഫോക്‌സ്ഡോട്ട് മീഡിയ, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ: അധിൻ ഒല്ലൂർ, പിആർഒ ആതിര ദിൽജിത്ത്, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ.

Related Posts

‘ദാവൂദിന്റെ പേരില്‍ മേജര്‍ രവിയെ ട്രോളുന്നവരോട്, നമ്മള്‍ ത്രില്ലടിച്ചുകണ്ട ഒരു കഥയിലെ നായകന്റെ റിയല്‍ ലൈഫ് റെഫറന്‍സ് അദ്ദേഹമാണ്’; ചര്‍ച്ചയായി പോസ്റ്റ്
  • October 21, 2026

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള തന്റെ പദ്ധതി കൊവിഡ് വന്നതോടെ തകര്‍ന്ന അനുഭവ കഥ മേജര്‍ രവി ട്വന്റിഫോറിലൂടെ പങ്കുവച്ചപ്പോള്‍ അഭിനന്ദനത്തിനൊപ്പം അദ്ദേഹത്തിന് നിരവധി പരിഹാസങ്ങളും നേരിടേണ്ടി വന്നു. മേജറിന്റെ അനുഭവങ്ങള്‍ ഒരു വിഭാഗത്തിന് ആവേശകരവും പ്രചോദനം തരുന്നതുമായി തോന്നിയെങ്കില്‍…

Continue reading
സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍
  • October 17, 2026

ചെന്നൈ: അന്തരിച്ച സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ. സ്വദേശമായ റാണിപ്പേട്ട് ചക്കരമല്ലൂരിലാണ് സംസ്‌കാര ചടങ്ങുകള്‍. നാളെ രാവിലെ ചെന്നൈയില്‍ നിന്ന് മൃതദേഹം റാണിപ്പേട്ടിലേക്ക് കൊണ്ടുപോകും. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ്, കമല്‍ഹാസന്‍, രജിനി കാന്ത് തുടങ്ങിയ പ്രമുഖര്‍…

Continue reading

You Missed

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

തമിഴ്നാട്ടിലെ റേഷൻ മുണ്ട് പമ്പയിൽ ഇരുമുടിയായി; അഴിമതി ആരോപിച്ച് തീർത്ഥാടകർ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

‘ശശിധരൻ കർത്തയിൽ നിന്നും ഇപി ജയരാജന്റെ ഭാര്യയും പണം വാങ്ങി’: ആരോപണവുമായി മരുമകൻ

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി