രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളിലാണ് കേസെടുത്തത്. ഖാദി ബോര്‍ഡില്‍ പിഎസ്‌സി അംഗത്തിന്റെ ബന്ധുമിനായിരുന്നു നിയമനം ലഭിച്ചത്. ഫിഷറീസ് വകുപ്പില്‍ ചോദ്യം തയ്യാറാക്കിയ കോളജിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു നിയമനം.

നാളെയാണ് പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുക. അതേസമയം പരീക്ഷ ക്രമക്കേടില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിഎസ്‌സിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

അതേസമയം, പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ നടപടികള്‍ വേഗത്തില്‍ ആക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. കോടതി നടപടികളില്‍ പെട്ട് അന്വേഷണത്തിന്റെ സമയം ഏറെ നഷ്ടമായെന്ന വിലയിരുത്തലാണ് അന്വേഷണസംഘം. അതിനാല്‍ ഇനിയുള്ള നടപടികള്‍ വേഗത്തിലാക്കും. കൂടുതല്‍ പിഎസ്‌സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കത്ത് നല്‍കും.

നിലവില്‍ അന്വേഷണവുമായി സഹകരിക്കാനാണ് പിഎസ്‌സിയുടെ തീരുമാനം. അതിനാല്‍, ചെയര്‍മാന്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകും. സുപ്രീംകോടതി ഇടപെട്ടാല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണ് പിഎസ്‌സിയുടെ നീക്കം.അതേസമയം, കൂടുതല്‍ പരാതികളാണ് പബ്ലിക് സര്‍വീസ് കമ്മീഷനെ കുറിച്ച് ഓരോ ദിവസവും ഉയര്‍ന്നു വരുന്നത്.

Related Posts

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?
  • October 28, 2026

തിരുവനന്തപുരം: കേരളം വീണ്ടും ഇരുട്ടിലേക്കെന്ന് ആശങ്ക. നവംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല. വൈദ്യുതി വാങ്ങുന്നതില്‍ അനുമതി തേടിയുള്ള ഫയലില്‍ ഇതുവരെ മുഖ്യമന്ത്രി അന്തിമതീരുമാനം എടുത്തിട്ടില്ല. അതേസമയം…

Continue reading
നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല
  • October 28, 2026

കൊച്ചി: കേരളത്തെ നടുക്കിയ നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ സുഹൈല്‍ സജീവ് ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കും ജാമ്യമില്ല. നാലുപേരുടേയും ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായെന്നും ഇനിയും ഇയാളെ കസ്റ്റഡിയില്‍ വയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നതുള്‍പ്പെടെയാണ്…

Continue reading

You Missed

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

പുതുവത്സര വേളയില്‍ ബീച്ചില്‍ വമ്പന്‍ ആഘോഷങ്ങള്‍ നടക്കും

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

ആന്ധ്രയിലും ഒഡീഷയിലും വന്‍ നാശനഷ്ടം; റദ്ദാക്കിയത് നൂറോളം ട്രെയിന്‍ സര്‍വീസുകള്‍

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി

മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി