ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പൊലീസിന്. പ്രതികൾ ആശയവിനിമയം നടത്തിയത് ഇന്റനെറ്റ് കോൾ വഴിയെന്നും, വാർത്തകളിലൂടെ പ്രതികൾ പൊലീസ് നീക്കം നിരീക്ഷിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾക്ക് നിർദ്ദേശം നൽകിയ ആൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ ഇതുവരെ 10 പേരാണ് പിടിയിലായത്.

അതേസമയം വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ബോളിവുഡ് താരം ടൈഗർ ഷ്റോഫിന്റെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. ആക്രമണ ശേഷം നടൻ കടുത്ത മാനസിക അസ്വസ്ഥതയിലാണ് എന്നും മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചിരുന്നു. ആക്രമികൾ ആരാണെന്നോ, എന്തിനാണ് അവർ വെടിയുതിർത്തതെന്നോ, ആരാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്നോ അറിയില്ലെന്ന് ടൈഗർ ഷ്രോഫ് പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അനിൽ പണ്ഡിറ്റും ഷൂട്ടർ റഹാനും പ്രവർത്തിച്ചത് രൺദീപിന്റെ നിർദേശപ്രകാരമെന്നാണ് പുറത്ത് വരുന്ന വിവരം.

മുംബൈയിലെത്തിയ ഷൂട്ടർമാർ ആദ്യം സൽമാൻ ഖാന്റെ വീട് നിരീക്ഷിച്ചെങ്കിലും, ‘വൈ-പ്ലസ് ‘ സുരക്ഷയും ശക്തമായ പൊലീസ് കാവലും കാരണം പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് സുരക്ഷ കുറഞ്ഞ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പതിവായി എത്താറുള്ള ടൈഗർ ഷ്റോഫിലേക്ക് സംഘം തിരിഞ്ഞത്. ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ട സ്ത്രീകൾ വഴിയാണ് പ്രതികൾ ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് തോക്കുകൾ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.

Related Posts

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം
  • October 23, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം. ഡൽഹിയിൽ ഇടത് വിദ്യാർഥി സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് നടത്തും. അതിനിടെ ഈ മാസം 28 ന് ഗ്യാനേഷ് കുമാറിനെതിരെ മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യ…

Continue reading
അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു: ജയറാം രമേശ്
  • October 23, 2026

ഡൽഹി: അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിലും ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നുവെന്ന് ജയറാം രമേശ്. യഥാർത്ഥ വിവരങ്ങൾ കേന്ദ്രം മറച്ചുവെക്കുകയാണ്. പ്രധാനമന്ത്രി ഇപ്പോഴും നിശ്ശബ്ദനെന്ന് ജയ് റാം രമേശ്‌ പറഞ്ഞു. അതിർത്തിയിലെ നഗരങ്ങളുടെ പേര് മാറ്റലും 60,000 മെഗാവാട്ടിന്റെ അണക്കെട്ട് നിർമ്മാണവുമായി…

Continue reading

You Missed

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

ബൂട്ടുകൊണ്ട് കാല് ചവിട്ടി ഒടിച്ചു, ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മർദിച്ചു; വർക്കലയിൽ 17കാരൻ നേരിട്ടത് പൊലീസിന്റെ അതിക്രൂര മർദ്ദനം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല

ലോക് ഭവൻ ഭക്ഷണ വിവാദം; ഭക്ഷണം ഓരോത്തരുടെയും സ്വാതന്ത്ര്യം, അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്: രമേശ് ചെന്നിത്തല