ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ


തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തിരുവനന്തപുരം കോർപ്പറേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകാൻ കൗൺസിൽയോഗം ഏകകണ്ഠമായി തീരുമാനിച്ചു.

നേരത്തെ സ്പാ പീഡനക്കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ മായയെ നഗരൂർ ഗ്രാമപഞ്ചായത്ത് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു . തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ മായ നഗരൂർ ഗ്രാമ പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായിരുന്നു. സ്പാ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മായയെ പൊലീസ് അറസ്റ്റ് ചെയ്തത്. പണമിടപാടുകളിൽ മായ പങ്കാളിയായി. 16 കാരിയെ കൊണ്ടുവരുന്നതിൽ ഉൾപ്പെടെ പ്രതിക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറസ്റ്റ് ചെയ്ത വിവരം പൊലീസ് രേഖാമൂലം അറിയച്ചതോടെയാണ് പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. ഇന്ന് ചേർന്ന പഞ്ചായത്ത് ഭരണ സമിതി മായയെ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടിയെ കോവളത്തെത്തിച്ച ഇളയമ്മയുടെ ഭർത്താവിനെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽവിട്ടു. നവംബർ 2 വരെയാണ് കസ്റ്റഡി കാലാവധി.കേസിലെ രണ്ടാം പ്രതിയായ ഇയാളെ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ഡ്രീംസ് എന്ന സ്പായിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഏറ്റവും അവസാനമായി പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് ഇവിടെയാണ്. കേസിലെ പ്രതികളുടെ ആദ്യ തെളിവെടുപ്പ് ആയിരുന്നു ഇത്. മറ്റു പ്രതികളുടെ കസ്റ്റഡി അപേക്ഷ നവംബർ രണ്ടിന് കോടതി പരിഗണിക്കും. അതേസമയം, അന്തർ സംസ്ഥാന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയും പെൺകുട്ടിയെ കേരളത്തിൽ എത്തിക്കാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചയാളുമായ ബേസിൽ വാണി എന്ന ആന്ധ്ര സ്വദേശിനിയെ ബാംഗ്ലൂരിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാക്കാനാണ് സാധ്യത.

Related Posts

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്
  • October 31, 2026

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ. കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ലുക്കീമിയ കാരണമല്ല. കൈയിലെ അണുബാധയും ക്യാൻസറും തമ്മിൽ ബന്ധമില്ല. ചികിത്സാ പിഴവ് സ്ഥിരീകരിച്ച് പത്തോളജി ലാബ് റിപ്പോർട്ട്. കയ്യിലെ രക്ത കുഴലുകളിൽ രക്തം…

Continue reading
ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി
  • October 31, 2026

തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല. ”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ…

Continue reading

You Missed

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കണം, സർക്കാരിന് കത്ത് നൽകാൻ നഗരസഭ

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

‘പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടി അധികാരം പിടിക്കുന്നു, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’; ജനകീയ ഇംപീച്ച്‌മെൻ്റ് തുടങ്ങി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

ഇന്ത്യ വിളിക്കുന്നു…ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

സംഭവം 10 വയസുകാരിയെ രക്ഷിക്കാൻ ശ്രമക്കുന്നതിനിടെ

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല