ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ വന്‍ വിജയത്തോടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. നിക്ഷേപകരില്‍ നിന്നും റെക്കോര്‍ഡ് പ്രതികരണമാണ് കമ്പനിക്ക് ലഭിച്ചത്. ശക്തമായ ലിസ്റ്റിംഗിനെ തുടര്‍ന്ന് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആകെ വിപണിമൂല്യം 12.5 ലക്ഷം കോടി രൂപ കടന്നു. ഇതോടെ വിപണി മൂല്യത്തില്‍ മാതൃകമ്പനിയായ റിലയന്‍സിന് തൊട്ടുപിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിസ്റ്റഡ് കമ്പനിയായി ജിയോ മാറി. (excellent response to Jio Platforms IPO)

ഇന്ത്യന്‍ ഐപിഒ ചരിത്രത്തില്‍ ആദ്യമായി ഒരു കോടിയിലധികം അപേക്ഷകള്‍ ലഭിച്ച ഐപിഒ എന്ന റെക്കോര്‍ഡ് ജിയോ സ്വന്തമാക്കി. 30,188 കോടി രൂപയാണ് ഈ ഐപിഒയിലൂടെ കമ്പനി സമാഹരിച്ചത്. ഓഹരിയൊന്നിന് 1,119 രൂപ നിരക്കിലാണ് ഐപിഒ വില നിശ്ചയിച്ചിരുന്നത്. ബിഎസ്ഇ , എന്‍എസ്ഇ വിപണികളില്‍ ഇഷ്യു വിലയേക്കാള്‍ ഏകദേശം 21.3 ശതമാനം പ്രീമിയത്തോടെ 1,358 രൂപയ്ക്കാണ് ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്.

മിനിമം ഒരു ലോട്ട് ലഭിച്ച റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആദ്യദിനം തന്നെ മികച്ച ലാഭം സ്വന്തമാക്കാന്‍ സാധിച്ചു. ഇതില്‍ ഓഫര്‍ ഫോര്‍ സെയില്‍ ഇല്ലാതെ മുഴുവന്‍ തുകയും പുതിയ ഓഹരികള്‍ ഇറക്കിക്കൊണ്ടുള്ളതാണ്. സമാഹരിക്കുന്ന തുകയില്‍ 27,500 കോടി രൂപ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ കടങ്ങള്‍ വീട്ടുന്നതിനാണ് ഉപയോഗിക്കുന്നത്.

Related Posts

ഒരു കോടി നേടാം: സുവർണ കേരളം ലോട്ടറി SK 74 നറുക്കെടുപ്പ് ഇന്ന്
  • October 23, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണ കേരളം SK 74 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും…

Continue reading
ഒന്നാം സമ്മാനം ആര് കൊണ്ടുപോയി? കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്
  • October 22, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-646 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. PR 328935 ആണ് ഒരു കോടി നേടിയ ഭാഗ്യനമ്പര്‍. രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. PZ…

Continue reading

You Missed

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി അപകടം: സുഹൈലിന് ജാമ്യമില്ല

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍