‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്


തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ എംഎസ്എഫ്-ലീഗ് സംഘർഷത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അധികാരത്തിൻ്റെ തണലിൽ എംഎസ്എഫ് തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം.

ആർഎസ്എസ്, വിഎച്ച്പി, ഗോരക്ഷക് സേന, എൻഡിഎഫ്, ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ എന്നി സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടേണ്ട പ്രസ്ഥാനമാണ് എംഎസ്എഫ് എന്ന് എം ശിവപ്രസാദ്‌ കുറിച്ചു. അധികാരത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, അത് നഷ്ടപ്പെട്ടാൽ ഭ്രാന്ത് ഇളകുന്ന ഈ ഭീകരവാദികളെ ഒറ്റപ്പെടുത്താനും അ​ദ്ദേഹം ആഹ്വാനം ചെയ്തു.

പോസ്റ്റിന്റെ പൂർണരൂപം:

അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു! RSS, VHP, ഗോരക്ഷക് സേന, NDF, ക്യാമ്പസ് ഫ്രണ്ട്, SDPI …ഈ പട്ടികയിൽ ഉൾപ്പെടേണ്ട പ്രസ്ഥാനമാണ് MSF. അധികാരം പിടിക്കാൻ മതത്തെ ഉപയോഗിക്കുകയും, അത് കിട്ടിയിലെങ്കിൽ ഭീകരമായി എതിരാളികളെ അക്രമിക്കുകയും, വിമർശനം ഉയരുമ്പോൾ മതത്തെ കവചമായി ഉപയോഗിക്കുകയും ചെയുന്ന ഈ കൂട്ടമാണ് ഇന്ന് ക്യാമ്പസുകളിലെ സമാധാന അന്തരീക്ഷത്തിൻ്റെ അന്ധകർ.മലപ്പുറം ജില്ലയിൽ എസ്എഫ്ഐ ഉണ്ടായ മുന്നേറ്റം കണ്ട് വിരളി പൂണ്ട് ജില്ലാ ഭാരവാഹികൾ തന്നെ ഇല്ലാതാക്കണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ഇപ്പോൾ ഈ ഭീകരവാദികൾ അക്രമം അഴിച്ചുവിടുന്നത്. അധികാരത്തിനു വേണ്ടി എന്തുചെയ്യാനും മടിയില്ലാത്ത, അത് നഷ്ടപ്പെട്ടാൽ ഭ്രാന്ത് ഇളകുന്ന ഈ ഭീകരവാദികളെ ഒറ്റപെടുത്തുക!

Related Posts

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി
  • October 30, 2026

ഡൽഹി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റി. ഡൽഹിയിലെ മോശം കാലാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. പരിപാടി നാളെ 4 മണിക്ക് സംഘടിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ കനത്ത…

Continue reading
നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും
  • October 30, 2026

തിരുവനന്തപുരം: നവംബര്‍ മുതല്‍ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളില്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. (electricity crisis in kerala again power cut may…

Continue reading

You Missed

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

‘അധികാരത്തിൻ്റെ തണലിൽ MSF തനി ഭീകരവാദ പ്രസ്ഥാനമായി മാറിയിരിക്കുന്നു, ഇവരെ ഒറ്റപ്പെടുത്തുക’: ഫേസ്ബുക്ക് പോസ്റ്റുമായി എം ശിവപ്രസാദ്

ആ ഒരു കോടി ആര് നേടി? സുവർണ കേരളം SK 75 ലോട്ടറിയുടെ സമ്പൂർണഫലം

ആ ഒരു കോടി ആര് നേടി? സുവർണ കേരളം SK 75 ലോട്ടറിയുടെ സമ്പൂർണഫലം

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

ഗ്യാനേഷിനെതിരായ ജനകീയ കുറ്റവിചാരണ നാളത്തേക്ക് മാറ്റി; മോശം കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു