പരീക്ഷാ ക്രമക്കേട്: മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ മൂന്ന് പിഎസ് സി അംഗങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. മൂന്നുപേർ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. എസ് ശ്രീകുമാർ, സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരാണ് ഹാജരായത്. എസ്‌ഐടി തലവന്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലുണ്ടാകും. നാളെയും രണ്ട് പിഎസ് സി അംഗങ്ങളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പിഎസ് സി ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് പിഎസ് സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ് സി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിഎസ് സിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

പിഎസ് സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ശുപാര്‍ശയില്‍ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ് സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്നുമാണ് കമ്മിഷന്റെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് നല്‍കിയ ശുപാര്‍ശയുടെ വിശദാംശങ്ങളോ രേഖകളോ പിഎസ് സിക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

Related Posts

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്
  • October 26, 2026

കൊച്ചി: വ്യവസായ-സാങ്കേതിക മേഖലകളിലെ മാറ്റങ്ങൾ അതിവേഗം പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടപ്പാക്കുന്ന ഇൻഡസ്ട്രി ഫ്ലക്സി കരിക്കുലം പരിഷ്കരണത്തിൽ വിദ്യാർഥികൾക്കും നിർണായക പങ്ക് നൽകും. ഫ്ലക്സി കരിക്കുലം നടപ്പാക്കുന്നതിന്റെ ഭാഗമായി ഓരോ പഠന വകുപ്പിലും വിദ്യാർഥി…

Continue reading
അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം
  • October 26, 2026

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ‘അർണാബ്’ ചുഴലിക്കാറ്റ് ഒക്ടോബർ 28 ന് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് മുൻപായി ആന്ധ്രപ്രദേശിലെ ബാപറ്റ്‌ലക്കും വിശാഖപട്ടണത്തിനും ഇടയിലാണ് കരതൊടുക. 27 ന് അതിതീവ്ര ചുഴലിക്കാറ്റായി മാറും. കരതൊടുമ്പോൾ കാറ്റിന് 100 മുതൽ…

Continue reading

You Missed

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

ഡിപ്പാർട്ട്‌മെന്റ് കരിക്കുലം കമ്മിറ്റികളിൽ വിദ്യാർഥികളെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് കുസാറ്റ്

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

അർണബ് ചുഴലിക്കാറ്റ് വരുന്നു; 28 ന് കരതൊടും, ജാഗ്രതാ നിർദേശം

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ