കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

കോഴിക്കോട്: കേരളാ സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പിന് സ്ഥിരീകരണം. കോട്ടയം കോരുത്തോട് സ്‌കൂളിലെ യുപി സ്വദേശിയായ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം. മെഡിക്കല്‍ കോളജില്‍ നടത്തിയ എല്ലുപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രായം തിരുത്തി സബ് ജൂനിയര്‍ വിഭാഗത്തിലാണ് വിദ്യാര്‍ഥി മത്സരിച്ചത്. പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കാണ് ഈ വിഭാഗത്തില്‍ മത്സരിക്കാനാകുക.

മൂന്ന് തരത്തിലുള്ള പരിശോധനയാണ് നടത്തിയത്. Elbo ജോയിന്റ്, Wrist, Hip joint എന്നിവിടങ്ങളിലെ എല്ലിന്റെ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ 15നും 18നും ഇടയില്‍ പ്രായമുണ്ടെന്ന് സ്ഥിരീകരണം. ചരിത്രത്തില്‍ ആദ്യമായാണ് സ്‌കൂള്‍ കായികമേളയില്‍ പ്രായതട്ടിപ്പ് കണ്ടെത്താന്‍ എല്ല് പരിശോധന നടത്തിയത്.

ഈ വര്‍ഷം ഉത്തര്‍പ്രദേശില്‍ നിന്ന് കേരളത്തിലെത്തിയ താരം 100 മീറ്റര്‍, 400 മീറ്റര്‍, റിലേ ഇനങ്ങളിലാണ് മത്സരിച്ചത്. 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 100 മീറ്ററിന്റെ ഫൈനലിലേക്കും യോഗ്യത നേടിയിരുന്നു.

ഉത്തര്‍പ്രദേശ് സ്വദേശിയായ താരത്തെ വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി പ്രായം കുറച്ചു കാണിച്ച് മത്സരിപ്പിച്ച് എന്നാണ് പരാതി. കോരുത്തോട് സ്‌കൂളില്‍ നിന്ന് വന്ന എല്ലാവരെയും എല്ല് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് കായികാധ്യാപകര്‍ ആവശ്യപ്പെടുന്നത്. തട്ടിപ്പ് തെളിഞ്ഞതില്‍ സന്തോഷമെന്നും ഇവര്‍ പറയുന്നു.

Related Posts

പ്രിന്‍സസ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണല്‍ മെസി
  • October 24, 2026

സ്‌പെയിനിലെ പ്രശസ്തമായ പ്രിന്‍സസ് ഓഫ് അസ്റ്റൂറിയസ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ കളിക്കാരനായി മാറിയിരിക്കുകയാണ് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. വടക്കന്‍ സ്പാനിഷ് നഗരമായ ഒവീഡോയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 2026 ലെ ബഹുമതി താരം ഏറ്റുവാങ്ങി. കാമ്പോമോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച…

Continue reading
ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. നാരായണൻ നമ്പൂതിരി അന്തരിച്ചു
  • October 24, 2026

ദേശീയ അധ്യാപക അവാർഡ് ജേതാവും സാഹിത്യപ്രവർത്തകനുമായ കുറുഞ്ഞങ്ങോട്ടില്ലത്ത് കെ. നാരായണൻ നമ്പൂതിരി (83) അന്തരിച്ചു. കെ. നാരായണന്റെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിന് ദാനം ചെയ്തു. ജെ.ഡി.ടി ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച…

Continue reading

You Missed

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം: ഇന്ന് ഒമ്പതാം മാസത്തിലേക്ക്

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

കോട്ടയം കോരുത്തോട് സ്‌കൂളിലെ വിദ്യാര്‍ഥിയ്ക്ക് 15നും 18നും ഇടയില്‍ പ്രായം; തെളിഞ്ഞത് എല്ല് പരിശോധനയില്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് മികച്ച പ്രതികരണങ്ങള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

അറബ് പാര്‍ട്ടികള്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് എക്‌സിറ്റ് പോളുകള്‍

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

ചേരാനല്ലൂർ അപകടത്തിൽ പൊലീസ് വീഴ്ചകൾ നിരത്തി സസ്പെൻഷൻ ഉത്തരവ്

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?

വീണ്ടും ഇരുട്ടത്തിരുത്തുമോ സര്‍ക്കാര്‍?