മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ മരണപ്പാച്ചിലിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അപകടത്തിൽ മിനികൂപ്പർ പാഞ്ഞത് 150 KM വേഗത്തിൽ. അപകടത്തിന് മുൻപ് മിനി കൂപ്പർ 150 KM വേഗത്തിൽ എത്തി. സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിലാണ് ദൃശ്യം കണ്ടെത്തിയത്. അപകടത്തിന് 5 സെക്കന്റ് മുൻപ് എടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോ മീറ്റർ കാണാം. പൊലീസിന്റെ പരിശോധനയിലാണ് ഇത് വ്യക്തമായത്.

അതേസമയം വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ. കമ്പനിയുടെ സ്വകാര്യത നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. ഇതോടെ അപകട സമയത്തെ വാഹനത്തിനുള്ളിലെ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത് വൈകും. അതിനിടെ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിന് കത്ത് നൽകി.

അഡ്വക്കേറ്റ് ജോൺ എസ്. റാൽഫിന്റെ പേരാണ് കുടുംബം നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നൽകി. അതിനിടെ പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയതിന് പിന്നാലെയാണ് നീക്കം.

ഇതോടെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം പൊലീസും ആരംഭിച്ചു. ഒക്ടബോര്‍ 11ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍ 19 കാരനായ സുഹൈൽ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്.

Related Posts

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
  • October 23, 2026

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും…

Continue reading
കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു
  • October 23, 2026

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍…

Continue reading

You Missed

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍