SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM


തിരുവനന്തപുരം: എസ് എം എ മരുന്നുവിവാദത്തിൽ മുൻ ആരോഗ്യമന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന വിലയിരുത്തലിൽ CPIM നേതാക്കൾ. ജനറിക് മരുന്നുകളെ സംബന്ധിച്ച പാർട്ടി നിലപാട് മറന്നെന്നും വാർത്താ സമ്മേളനത്തിലെ വാദങ്ങളിൽ പിശക് പറ്റിയെന്നും വിമർശനം. എസ് എം എ ബാധിതരുടെ രക്ഷിതാക്കളുടെ ആശങ്ക ഉയർത്തിക്കാട്ടുന്നതിന് പകരം മരുന്ന് പരീക്ഷണ വാദം ഉയർത്തിയത് വീഴ്ചയെന്ന് നേതാക്കൾ പറയുന്നു.

എന്നാൽ വിഷയം അവതരിപ്പിക്കുന്നതിൽ പാളിച്ച പറ്റിയതോടെ നേതാക്കൾ മൗനം തുടരുകയാണ്. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്ന പല നേതാക്കളും ഈ പ്രശ്നത്തിൽ മിണ്ടിയിട്ടില്ല. മരുന്ന് കമ്പനി മേധാവി ആശുപത്രി സൂപ്രണ്ടിനൊപ്പം മന്ത്രിയെ കണ്ടത് ചട്ടവിരുദ്ധമാണെന്ന് മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി വിമർശിച്ചിരുന്നു. SMA ബാധിതരായ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കിയതും തെറ്റായ നടപടിയാണെന്ന് കെ.കെ.ശൈലജ കുറ്റപ്പെടുത്തി. കുട്ടികൾക്ക് ക്ളിനിക്കൽ ട്രയലിനുളള മരുന്ന് നൽകിയതും ഗുരുതരമായ തെറ്റാണെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

Related Posts

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്
  • October 24, 2026

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും പുറത്താക്കി. കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിന് എതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ…

Continue reading
മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • October 24, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ്…

Continue reading

You Missed

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ