നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും


തിരുവനന്തപുരം: നവംബര്‍ മുതല്‍ വീണ്ടും കേരളം ഇരുട്ടിലേക്ക്. അടുത്തമാസം രാത്രികളില്‍ 1,280 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ടായേക്കും. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. (electricity crisis in kerala again power cut may implement soon)

ഒരു മാസത്തെ ഇടവേളക്കുശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിങ്ങിനുള്ള സാധ്യത ഒരുങ്ങുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ ശ്രമങ്ങള്‍ക്ക് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് നല്‍കിയ പെറ്റീഷന്‍ വില കൂടുതല്‍ എന്ന് പറഞ്ഞാണ് കമ്മീഷന്‍ നിരസിച്ചത്. ഇത് കൂടാതെ പ്രതിസന്ധി വ്യക്തമാക്കി കെഎസ്ഇബി സര്‍ക്കാറിന് കഴിഞ്ഞ മാസം നല്‍കിയ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെങ്കിലും അതിലും ഇതുവരെയും തീരുമാനമായിട്ടില്ല. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.

ഇതിനിടെ കേരളം കാലതാമസം വരുത്തിയതിനാല്‍ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നല്‍കാമെന്ന് ഏറ്റിരുന്ന ഹിമാചല്‍ പ്രദേശ് ഇതില്‍ നിന്നും പിന്മാറിയിട്ടുണ്ട്. കൂടാതെ മാര്‍ക്കറ്റില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഇപ്പോഴും പഴയതുപോലെ ആയിട്ടില്ലെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി എസ് പ്രശാന്ത് പറഞ്ഞു. ഇതോടെ അടുത്തമാസം രാത്രികളില്‍ 1280 മെഗാ വാട്ടിന്റെ കുറവ് സംസ്ഥാനത്ത് ഉണ്ടാകും. അത് പരിഹരിക്കാന്‍ രാത്രികാലങ്ങളില്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

Related Posts

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
  • October 30, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഇതിലൂടെ നിലവിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. ബസ് സർവീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ…

Continue reading
മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു
  • October 30, 2026

തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന്‍ വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അക്രമം. എംഎസ്എഫ് നേതാവിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎസ്എഫും എംഎസ്എഫും തമ്മിലുണ്ടായ…

Continue reading

You Missed

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

നവംബര്‍ മുതല്‍ കേരളം വീണ്ടും ഇരുട്ടിലേക്ക്; രാത്രികളില്‍ 1,280 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടായേക്കും

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

മലപ്പുറത്ത് എംഎസ്എഫ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

വാമനപുരത്ത് തെരുവുനായയെ കൊലപ്പെടുത്തിയ 58കാരനെതിരെ കേസ്, പരാതി നല്‍കിയത് നായപ്രേമികളുടെ സംഘടന

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

പുറത്തുനിന്ന് ഉയർന്ന വില നൽകേണ്ടി വരുന്നത് പ്രധാന തിരിച്ചടിയെന്ന് മന്ത്രി സണ്ണി ജോസഫ്

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം

കൂടിക്കാഴ്ച ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരം; ചിന്താ ജെറോം