‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

കൊച്ചി: ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരമാണെന്ന് ഡിവിഷൻ ബഞ്ച്. ജഡ്ജിമാരുടെ എണ്ണം കൂടിയ ബെഞ്ചുകൾക്ക് മറ്റൊരു ബെഞ്ചിനു മേൽ മേൽനോട്ട അധികാരം സ്ഥാപിക്കാനാകില്ലെന്നും ഹൈക്കോടതി. സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നീരിക്ഷണം.

രണ്ടംഗ ഡിവിഷൻ ബെഞ്ചിന്, സിംഗിൾ ബെഞ്ചിനോട് എങ്ങനെ കേസുകൾ വിലയിരുത്തണമെന്ന തരത്തിൽ ഉപദേശമോ നിർദേശമോ നൽകാൻ അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതിയിലെ ജഡ്ജിമാർ എല്ലാവരും തുല്യ പദവി വഹിക്കുന്നവരാണ്. ചീഫ് ജസ്റ്റിസ് എന്നത് ‘തുല്യരിൽ ഒന്നാമൻ’ എന്ന സ്ഥാനം വഹിക്കുന്നുവെന്ന് മാത്രം.

എല്ലാ ബെഞ്ചുകളും തുല്യമാണ്, അവയിൽ ഒന്നുപോലും മറ്റൊന്നിന് താഴെയോ മുകളിലോ എന്ന് അർത്ഥമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിലയിരുത്തൽ.

ഏതെങ്കിലും ഹർജിയിൽ മതിയായ കാരണങ്ങളാൽ സിംഗിൾ ബെഞ്ച് ഇടപെടാതിരുന്നാൽ അത്തരം ഉത്തരവ് ഡിവിഷൻ ബെഞ്ചിന് റദ്ദ് ചെയ്യാം. എന്നാൽ സിംഗിൾ ബെഞ്ച് ജഡ്ജിയെ കുറ്റപ്പെടുത്താൻ ഡിവിഷൻ ബഞ്ചിന് അവകാശമില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Related Posts

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി
  • October 26, 2026

തിരുവനന്തപുരം: മിൽമയിൽ യോഗ്യത അട്ടിമറിച്ച് നിയമനം നടത്തിയെന്ന് പിഎസ്‌സിയ്ക്കെതിരെ ആരോപണം. മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നാണ് ആക്ഷേപം. നിയമന ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ആളെ മിൽമ തടഞ്ഞു. സർക്കാരിനോടും പിഎസ്‌സിയോടും മിൽമ നിലപാട് തേടി.…

Continue reading
‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ
  • October 26, 2026

കോഴിക്കോട്: പ്രതിഷേധം തുടർന്ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് പിരിച്ചുവിട്ട പിഎസ്‌സി സ്ഥിരം ജീവനക്കാർ. ടൈപ്പിസ്റ്റുകളാണ് 20 മണിക്കൂറായി കുത്തിയിരിപ്പ് സമരം നടത്തുന്നത്. തിരിച്ചെടുക്കും വരെ കുത്തിയിരിപ്പ് തുടരുമെന്ന് ജീവനക്കാർ പറഞ്ഞു. രണ്ടര വർഷത്തോളം സർവീസ് ഉള്ള ജീവനക്കാരെയാണ് നോട്ടിസ് പോലും നൽകാതെ…

Continue reading

You Missed

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്

ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്

‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രി: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ പി ടി ഉഷയെ അപമാനിച്ചെന്ന് ആരോപണം

ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രി: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ പി ടി ഉഷയെ അപമാനിച്ചെന്ന് ആരോപണം