കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം


കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി. ബിനുമോഹന്റെ സഹോദരന്‍ കാര്‍ട്ടന്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളെന്നാണ് പരാതി. ബിനുമോഹനും പി പി ദിവ്യയുമായി അടുത്ത സൗഹൃദമെന്നും ആരോപണമുണ്ട്.

നാല് ദിവസം മുന്‍പാണ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിലെ ഇന്‍സ്‌പെറ്റക്ടറാണ് ബിനു മോഹന്‍. ഇയാളെ അന്വേഷണ സമയത്ത് വിജിലന്‍സില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നാണ് പരാതിയിലെ ആവശ്യം.

കാര്‍ട്ടണ്‍ കമ്പനി തുടങ്ങിയത് 2021ലാണ്. മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു കമ്പനി തുടങ്ങിയത്. ഇപ്പോള്‍ നിലവില്‍ രണ്ട് പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഒന്ന് മുഹമ്മദ് ആസിഫാണ്. മറ്റൊന്ന് ബിജു മോഹന്‍ എന്ന വ്യക്തിയാണ്. ഇയാള്‍ ബിനു മോഹന്റെ സഹോദരനാണ് എന്നാണ് പറയുന്നത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതില്‍ 13 കാര്യങ്ങളില്‍ വീഴ്ചയുണ്ടായതായി കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. അത് പരിശോധിക്കണം എന്ന് കോടതിയും ആവശ്യപ്പെട്ടിരുന്നു. നാല് കാര്യങ്ങളില്‍ പരിശോധന നടത്താനാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന് നിയോഗിച്ച ഉദ്യോഗസ്ഥന്‍ അന്ന് ടൗണ്‍ സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ബിനു മോഹനായിരുന്നു. ഇദ്ദേഹത്തിനെതിരെ അന്ന് കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തെ മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി.

Related Posts

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും
  • October 27, 2026

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും എന്നിവ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും. മാര്‍ത്താണ്ഡവര്‍മ്മ പഴയപാലം പൂര്‍ണമായും അടച്ച ശേഷം ആയിരിക്കും അറ്റകുറ്റപ്പണി നടത്തുക. ദേശം പാലത്തിന്റെ ഒരു പാലത്തില്‍ ഒരു നിരയായി…

Continue reading
കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന
  • October 27, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജിയുടെ ബന്ധപ്പെട്ട് പത്ത് ലക്ഷത്തോളം ആളുകൾ പങ്കെടുക്കുന്ന നവംബർ ഒന്നിലെ ഡൽഹി ചലോ മഹാറാലിയിൽ രാഹുൽ ഗാന്ധിയ്ക്ക് വീണ്ടും കത്തയച്ച് വ്യാപാര സംഘടന. പരിപാടി നവംബർ പത്തിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നവംബർ ഒന്നിന്…

Continue reading

You Missed

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

കച്ചവടത്തെ ബാധിക്കും, രാഹുൽഗാന്ധിയ്ക്ക് കത്തയച്ച് വ്യാപാര സംഘടന

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

രണ്ട് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

വെള്ളാപ്പള്ളിക്ക് എം. വി ഗോവിന്ദൻ്റെ മറുപടി

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍

ജഡ്ജ് ആയാലും പൊലീസ് ആയാലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകും; എഡിജിപി പി വിജയന്‍