ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസ്, തന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആരോപിച്ചു. ഇതിനെത്തുടർന്ന് തനിക്ക് പുതിയ സന്ദേശങ്ങൾ അയക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെയാണ് സൗരവ് ദാസ് ഇക്കാര്യം അറിയിച്ചത്.

എന്റെ വാട്‌സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു, അതിനാൽ എനിക്ക് പുതിയ സന്ദേശങ്ങളൊന്നും അയക്കാൻ കഴിയുന്നില്ല. തൻ്റെ വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആണ്. ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമല്ലെന്നും സൗരവ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് തന്റെ വാട്‌സാപ്പ് നിയന്ത്രിക്കപ്പെട്ടതായി ദാസ് ആരോപിക്കുന്നത്.

ഒക്ടോബർ 22-ന്, തന്റെ വാട്‌സാപ്പ് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതായി ദാസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എക്‌സിൽ പങ്കുവെച്ച മറ്റൊരു കുറിപ്പിൽ, ആരുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചതെന്ന് ദാസ് വാട്സാപ്പിനോട് ചോദിച്ചു. ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന സി.ജെ.പിയുടെ എക്സ് അക്കൗണ്ടും ഈ ആരോപണം ഉന്നയിക്കുകയും, മെറ്റ തങ്ങളുടെ വാട്സാപ്പ് അക്കൗണ്ടുകൾ തടയുകയാണോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

Related Posts

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്
  • October 26, 2026

ഡൽഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ച് നയിക്കും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി…

Continue reading
PSC ചെയർമാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍; മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി
  • October 26, 2026

തിരുവനന്തപുരം: PSC യിൽ ഭിന്നത രൂക്ഷം. പിഎസ്സി ചെയർമാനെതിരെ കുറ്റപത്രവുമായി ഒരു വിഭാഗം കമ്മീഷന്‍ അംഗങ്ങള്‍ രംഗത്തെത്തി. മുഖ്യമന്ത്രി വി. ഡി. സതീശന് പരാതി നല്‍കി. ചെയർമാൻ്റെ വിശേഷാധികാരങ്ങൾ ദുരുപയോഗം ചെയ്ത് രണ്ട് പരീക്ഷകള്‍ അട്ടിമറിച്ചുവെന്നും ആരോപണം. നിലവിൽ കേസിലെ പ്രതിയായ…

Continue reading

You Missed

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

യോഗ്യത അട്ടിമറിച്ച് PSC പരീക്ഷ നടത്തി: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ നിയമനത്തിൽ ദുരൂഹ നടപടി

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

‘നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ടു’; കോഴിക്കോട് കളക്ടറേറ്റിൽ പ്രതിഷേധം തുടർന്ന് ടൈപ്പിസ്റ്റ് ജീവനക്കാർ

ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്

ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല, വാട്സ്ആപ്പ് അക്കൗണ്ട് റെസ്ട്രിക്റ്റട് ആയി; ആരോപണവുമായി സിജെപി നേതാവ് സൗരവ് ദാസ്

‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

‘ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രി: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ പി ടി ഉഷയെ അപമാനിച്ചെന്ന് ആരോപണം

ദീപശിഖ തെളിയിച്ചത് മുഖ്യമന്ത്രി: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ പി ടി ഉഷയെ അപമാനിച്ചെന്ന് ആരോപണം