കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍


കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. അറസ്റ്റിന് പിന്നാലെ നടപടി നേരിട്ടത് മീനങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്.

മേള അലമ്പാക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ പ്രവൃത്തിയാണ് ആരോപണമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത് ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതിനിടെ, അറസ്റ്റിലായത് ഇടത് സംഘടനയില്‍ ഉള്‍പ്പെട്ട അധ്യാപകന്‍ എന്നത് വ്യാജപ്രചരണമെന്ന് കെഎസ്ടിഎ വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജിജോ, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ഇടത് അധ്യാപക സംഘടനയുടെ വിശദീകരണമുണ്ട്.

അതേസമയം, കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ അക്രമിച്ച സംഘാടക സമിതി അംഗങ്ങളുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി എ മുഹമ്മദ് റിയാസ് വിഷയം നിയമസഭയില്‍ ഉന്നയിച്ചു. പുഴുവിനെ കൊണ്ടിട്ടതിന് അറസ്റ്റിലായത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഒരാള്‍ എന്നാണ് വിവരമെന്നും റിയാസ് പറഞ്ഞു. ചോദ്യോത്തരവേള, രാഷ്ട്രീയപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന് മന്ത്രി എ പി അനില്‍ കുമാര്‍ തിരിച്ച് ചോദിച്ചു.

രാഷ്ട്രീയ ഗൂഢാലോചന എന്ന് പറഞ്ഞ് രക്ഷപ്പെട്ടു പോകുന്നതിന് പകരം സ്വതന്ത്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Related Posts

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി
  • October 29, 2026

ഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യത്തില്‍ പ്രതിഷേധം ആളികത്തിക്കാന്‍ ഇന്ത്യ സഖ്യം. മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യസഖ്യം യോഗം ചേര്‍ന്നു. (Gyanesh Kumar’s resignation) ഞായറാഴ്ച രാംലീല…

Continue reading
ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി
  • October 29, 2026

എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി. തെളിവ് നശിപ്പിച്ചെങ്കില്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാവാന്‍ കോടതി നിര്‍ദേശം നല്‍കി. വാഹനാപകടത്തിന് പിന്നാലെ…

Continue reading

You Missed

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

മഹാറാലിയില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ വിദ്യാര്‍ഥി സംഘടനകളും പങ്കാളികളാകണമെന്ന് രാഹുല്‍ ഗാന്ധി

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

ഇന്നലെത്തെപ്പോലെ തന്നെ ഇന്നും; മാറ്റമില്ലാതെ സ്വര്‍ണവില

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

ജഡ്ജി സഹകരിക്കുന്നുണ്ടെന്നും എന്തിനാണ് അറസ്റ്റെന്നും കോടതി

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്‍

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും

ഖത്തര്‍ കെഎംസിസി കവര്‍ച്ച കേസ്; പ്രതികള്‍ക്കെതിരെ ഗൂഢാലോചനാവകുപ്പ് ചുമത്തും