മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. ഇടിമിന്നലിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Related Posts

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്
  • October 24, 2026

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും പുറത്താക്കി. കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിന് എതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ…

Continue reading
PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി
  • October 24, 2026

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത് എന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് കോടതി ചോദിച്ചു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പിഎസ്‍സി മറുപടി നൽകിയില്ലെന്നും…

Continue reading

You Missed

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ