കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ സത്യ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.

നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ബിജെപിയുടെ ചുമതലയുണ്ടായിരുന്ന നേതാവായിരുന്നു ഓം പ്രകാശ് മാഥൂര്‍. ആര്‍എസ്എസ് പ്രചാരക് മുതല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം വരെ പൊതുപ്രവര്‍ത്തന ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1952ല്‍ രാജസ്ഥാനിലെ ബാലിയിലാണ് ഓം പ്രകാശ് മാഥൂരിന്റെ ജനനം. ജയ്പുരിലെ രാജസ്ഥാന്‍ സര്‍വലാശാലയിലെ ബിരുദ പഠനത്തിന് ശേഷം തന്റെ ഇരുപതാം വയസില്‍ ആര്‍എസ്എസിന്റെ പ്രചാരകായി പൊതുജീവിതത്തിന്റെ തുടക്കം. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘിലും വൈകാതെ ബിജെപിയിലും അംഗത്വം. 1975ലെ അടിയന്തരാവസ്ഥ കാലത്ത് 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1990-2002 കാലഘട്ടത്തില്‍ രാജസ്ഥാന്‍ ബിജെപിയുടെ ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായി. പിന്നാലെ ബിജെപി ദേശീയ നേതൃത്വത്തിലേക്ക് എത്തി.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002ലാണ് ഗുജറാത്ത് ബിജെപിയുടെ ചുമതലയിലേക്ക് ഒ പി മാഥൂര്‍ എത്തുന്നത്. ഇവിടെ നിന്നാണ് മോദിയുമായുള്ള മാഥൂരിന്റെ സൗഹൃദത്തിന്റെ തുടക്കം. 2005ല്‍ ബിജെപി ദേശീയ സെക്രട്ടറിയായും 2006ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായും മാഥൂര്‍ പ്രവര്‍ത്തിച്ചു. 2008ല്‍ രാജസ്ഥാന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി. വൈകാതെ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2022 വരെ രാജ്യസഭാംഗമായി തുടര്‍ന്ന് ഓ പി മാഥൂര്‍, 2024ല്‍ സിക്കിം ഗവര്‍ണറായി നിയമിതനായി. രണ്ട് വര്‍ഷം സിക്കിം ഗവര്‍ണറായി സേവനമനുഷ്ഠിച്ച ശേഷമാണ് 29-ാമത് കേരളം ഗവര്‍ണറായി ഓ പി മാഥൂര്‍ ചുമതലയേറ്റത്. 74കാരനായ അദ്ദേഹം അവിവാഹിതനാണ്.

Related Posts

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
  • October 23, 2026

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമ്മാണ കരാർ നൽകി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തും…

Continue reading
SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ
  • October 23, 2026

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാ​ദത്തിൽ വിശദീകരണവുമായി ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു. ക്ലിനിക്കൽ ട്രയൽ എന്ന സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും…

Continue reading

You Missed

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

ഗ്യാനേഷ്കുമാറിനെതിരെ രണ്ടാംഘട്ട സമരത്തിനൊരുങ്ങി പ്രതിപക്ഷം: മോക്ക് ഇംപീച്ച്മെന്റ് നടത്താൻ ഇന്ത്യാ സഖ്യം

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തിന്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍ സത്യപ്രതിജ്ഞ ചെയ്തു

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി

മിനികൂപ്പർ പാഞ്ഞത് 150 കി മീ വേഗത്തിൽ; സുഹൈലിന് ഒപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ സ്പീഡോ മീറ്റർ ദൃശ്യം കണ്ടെത്തി