പത്തനംതിട്ട: തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടി. അഴിമതിയെന്ന് തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരുടെ ആരോപണം.പൊങ്കൽ സമ്മാനമായി സർക്കാർ നൽകിയ മുണ്ടുകൾ റേഷൻ കടകളിൽ നിന്ന് മറിച്ചു വിറ്റെന്നാണ് സംശയം. പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിലാണ് തമിഴ്നാട് സർക്കാർ മുദ്രയുള്ള ഇരുമുടികൾ കിട്ടിയത്.
തമിഴ്നാട്ടിൽ പൊങ്കലിന് നിർദരരായവർക്കായി റേഷൻകടകൾ വഴി സർക്കാർ നൽകുന്ന മുണ്ടുകളാണിത്. 2025 ലെ പൊങ്കലിനായി നൽകിയ മുണ്ടുകളാണ് പമ്പയിലെ കെട്ടുനിറ കേന്ദ്രത്തിൽ നിന്ന് തീർത്ഥാടകർക്ക് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അല്ലെങ്കിൽ കെട്ട് നിറച്ച് സന്നിധാനത്ത് എത്താത്തവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യമാണിത്. പമ്പയിലെ കേന്ദ്രം ദേവസ്വം ബോർഡിൻറെ നിയന്ത്രണത്തിലാണെങ്കിലും ഇവിടെ കരാറുകാരാണ് ഇരുമുടിക്കെട്ട് നിറച്ചുകൊടുക്കുന്നത്. 300 രൂപയാണ് ഒരു ഇരുമുടിക്കെട്ടിന് ഈടാക്കുന്നത്. സംഭവത്തിൽ ഇതുവരെയും ദേവസ്വം ബോർഡിൻറെ ഭാഗത്ത് നിന്ന് കൃത്യമായ പ്രതികരണം ഉണ്ടായിട്ടില്ല.






