ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളിൽ നിന്നും പുറത്താക്കി. കീഴടങ്ങിയ പ്രതി ബാലകൃഷ്ണൻ റസാഖിന് എതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന് എതിരെ ആരോപണം ഉണ്ടായിരുന്നു.

കെഎംസിസി കവർച്ചയിൽ ആരോപണങ്ങൾ നിഷേധിച്ച് ഖത്തർ വ്യവസായി കമറുദ്ധീൻ പയ്യോളി രംഗത്തെത്തി. എഫ്ഐആറിൽ തന്റെ പേര് ഇല്ലെന്നും , പ്രധാനപ്രതിയായ ബോംബെ ഷാജിയെ തനിക്ക് അറിയില്ലെന്നും കമറുദ്ധീൻ പയ്യോളി പറഞ്ഞു. തന്നെക്കുറിച്ച് ഇല്ലാത്തത് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.

ഓഫീസിലെ കവർച്ച ക്വട്ടേഷനെന്ന് തെളിയിക്കുന്ന ബോംബെ ഷാജിയുടെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഖത്തർ വ്യവസായി കമറുദ്ദീൻ പയ്യോളിക്കാണ് ബോംബെ ഷാജി ശബ്ദ സന്ദേശം അയച്ചത്. കവർച്ച നടത്തിയത് കമറുദ്ദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി പറയുന്നതാണ് ശബ്ദ സന്ദേശം. ഇതിന് പിന്നാലെയാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നത്. സംഭവത്തിൽ എട്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

Related Posts

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • October 24, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലകളിലാണ്…

Continue reading
PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി
  • October 24, 2026

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത് എന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമെന്ന് കോടതി ചോദിച്ചു. അന്വേഷണത്തോട് പിഎസ്‌സി സഹകരിക്കുന്നില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ ആവർത്തിച്ചു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പിഎസ്‍സി മറുപടി നൽകിയില്ലെന്നും…

Continue reading

You Missed

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

ഖത്തർ KMCC കവർച്ച കേസ്; ആരോപണം നേരിട്ട റസാഖ് റൊട്ടാനയെ പുറത്താക്കി ലീഗ്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

PSC പരീക്ഷാ ക്രമക്കേട് കേസ്: അന്വേഷണം ഇഴഞ്ഞല്ലേ നീങ്ങുന്നത്? സർക്കാരിനോട് ഹൈക്കോടതി

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവെപ്പ്

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ

‘തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണം’: CPIM കേന്ദ്ര നേതൃത്വത്തെ സമീപിച്ച് പി പി ദിവ്യ