‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്
  • April 8, 2026

തെലങ്കാനാ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയ്‌ക്കെതിരെ സിപിഐഎമ്മിന്റെ സമൂഹമാധ്യമപ്രചാരണത്തിന്റെ ചുമതലയുള്ള എം വി നികേഷ്‌കുമാര്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സിപിഐഎം പരിപ്പെടുക്കും എന്നു പറഞ്ഞ നേതാവാണ് എം വി രാഘവനെന്നും, അന്ന് സംരക്ഷിച്ചത് കോണ്‍ഗ്രസ് ആണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി…

Continue reading
‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്
  • April 8, 2026

തിരുവനന്തപുരം നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി എല്‍ഡിഎഫ്. മദ്യം ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ BJP ശ്രമിക്കുന്നെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനങ്ങുന്നില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് ജയില്‍കുമാര്‍ കുറ്റപ്പെടുത്തി. ആറ്റുകാല്‍ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസില്‍ നിന്ന് 336 ലിറ്റര്‍…

Continue reading
യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്
  • April 8, 2026

കൊല്ലത്ത് യുഡിഎഫിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. ദേവനന്ദന്‍ ഉള്‍പ്പെടെ 4…

Continue reading
‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍
  • April 8, 2026

ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റെന്ന് മകന്‍ നവനീത് സുധാകരന്‍ ട്വന്റിഫോറിനോട്. അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമമുണ്ട്. ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയെയാണ് ആക്രമിച്ചത്. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ വിജയിക്കുമെന്നും മകന്‍ നവനീത് പറഞ്ഞു. പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ടെന്ന് നവനീത്…

Continue reading
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍
  • April 8, 2026

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ്…

Continue reading
‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍
  • April 7, 2026

‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’ എന്ന അഭിസംബോധനയോടെയാണ് മുഖ്യമന്ത്രി കത്തയച്ചത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത്. ഒരു മുതിര്‍ന്ന നേതാവ് എന്ന…

Continue reading
‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍
  • April 7, 2026

വീണ്ടും സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തി കെ സി വേണുഗോപാല്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച…

Continue reading
ആറന്മുളയില്‍ വീണാ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന് ആന്റോ ആന്റണി; 30000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വീണാ ജോര്‍ജ്
  • April 7, 2026

ത്രികോണമത്സരം നടക്കുന്ന ആറന്മുളയില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ വലിയ ആത്മവിശ്വാസത്തിലാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന ഘട്ടത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി തിരഞ്ഞെടുപ്പുകളം കൂടുതല്‍ ചൂട് പിടിച്ചു. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഇക്കുറി താന്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് പറഞ്ഞു. അമിത…

Continue reading
‘ഡാഷ് മോനേ രേവന്താ; മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി
  • April 7, 2026

നീ പോ മോനെ വിജയാ എന്ന തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡാഷ് മോനെ രേവന്ത മറുപടി വരുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചടി. ഇപ്പോള്‍ തല്ക്കാലം കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  സാധാരണ ഗതിയില്‍ കാണിക്കേണ്ട…

Continue reading
‘സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന പ്രസ്താവന’; ജി സുധാകരന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രി
  • April 7, 2026

ജി സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നശിക്കാന്‍ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേര്‍ന്നാല്‍ അധപതനത്തിന്റെ ഭാഗമായി എന്തും വിളിച്ച് പറയുന്ന അവസ്ഥയിലെത്തുമെന്നും അതിന്റെ ഉദാഹരണമായിട്ടാണ് സുധാകരന്റെ വാക്കുകള്‍ മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.  ഭുവനേശ്വരന്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് സുധാകരനും നാടിനുമെല്ലാം…

Continue reading

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി