സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും

ഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ നിലവിൽ വരും. ഇതിനായി പ്രത്യേകം അന്വേഷണമോ കുറ്റപത്രമോ ആവശ്യമില്ല.

ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് സുപ്രധാന നിരീക്ഷണം. അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കി ഉദ്യോഗസ്ഥനെ അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ചതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞയുടൻ തന്നെ നിയമനാധികാരി ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയാലും, സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് അധികാരികളിൽ നിന്ന് ലഭിക്കുന്നത് വരെ സസ്‌പെൻഷൻ തുടരും.

Related Posts

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്
  • November 9, 2026

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്നാവശ്യപ്പെട്ട് എൽപിഎസ്ടി സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. കന്റോൺമെന്റ് പോലീസാണ് നോട്ടീസ് നൽകിയത്. പൊളിച്ചുനീക്കിയില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരപ്പന്തൽ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും നോട്ടീസ് നൽകിയിരുന്നു. ആ നോട്ടീസിന്റെ…

Continue reading
വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ
  • November 9, 2026

തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തവത്തിലെ ടെർമിനൽ മൂന്നിലെ എയർ ലോഞ്ച് ബാറിന് നൽകിയ ലൈസൻസ് സർക്കാർ റദ്ദാക്കി. സാംബശിവ റാവു അനുവദിച്ച ഉത്തരവ് സർക്കാർ റദ്ദാക്കി. സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സ്വീകരിച്ച നടപടിയാണ് അഡീഷണൽ എക്സൈസ് കമ്മീഷണർ ആർ. ജയശങ്കർ…

Continue reading

You Missed

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം

ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം

അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു

അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു