പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറികളില്‍ ഒന്നായ പാതിവില തട്ടിപ്പില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതും കേസുകള്‍ ക്രോഡീകരിക്കുന്നതിലെ വീഴ്ചയും കാരണമാണ് പ്രധാന കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്. അന്വേഷണ പുരോഗതിയും പ്രതികളുടെ ബാങ്ക് വിവരങ്ങളും 10 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. (Half-price scam: Investigation makes no progress)

സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് സീഡ് സൊസൈറ്റികള്‍ രൂപീകരിച്ച് സംസ്ഥാനത്താകെ തട്ടിയെടുത്തത് 313 കോടി രൂപ. ഒരു ലക്ഷത്തി അറുപത്തി രണ്ടായിരം പേര്‍ തട്ടിപ്പിനിരയായി. 14 ജില്ലകളിലായി 1600 എഫ്‌ഐആറുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, കഴിഞ്ഞ സെപ്റ്റംബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് കേസ് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ക്ക് കൈമാറി. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും മന്ദഗതിയിലായി. വിവിധ കോടതികളില്‍ പ്രധാന പ്രതി അനന്തുകൃഷ്ണനെ ഹാജരാക്കുന്നതിനപ്പുറം, ഒന്നര വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാന്‍ പോലീസിനായിട്ടില്ല.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഇഴയുകയാണ്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ പുനഃസ്ഥാപിക്കണമെന്നാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം. ഒപ്പം പ്രത്യേക കോടതിയെയും പ്രോസിക്യൂട്ടറെയും നിയമിച്ച് നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഇരകള്‍ ആവശ്യപ്പെടുന്നു.

Related Posts

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ
  • November 12, 2026

മലപ്പുറം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീർ (24) അറസ്റ്റിൽ. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണൂർ അഴീക്കോട് സ്വദേശിയായ…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ