ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ ബോധ്യം ഉണ്ടാക്കിയിരിക്കുകയാണ്. അനലോഗ് ഇൻസുലിൻ സർക്കാർ ഉറപ്പുവരുത്തും. അത് ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാത്തരത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ചികിത്സ നൽകുന്നത് ഗൗരവത്തോടെ ആലോചിക്കുന്നു. രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകാൻ വേണ്ട വലിയ പദ്ധതിയാണ് സർക്കാർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് കമ്പനികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നുവരുന്നു. 40% ഒക്കെ ഒരു കാരണവുമില്ലാതെ കട്ട് ചെയ്യുകയാണ്.

എത്രമാത്രം ആളുകളാണ് ചൂഷണം ചെയ്യപ്പെടുന്നത്. പാവങ്ങളെ ചൂഷണം ചെയ്യാൻ ഒരാളെയും അനുവദിക്കരുത്. ഇൻഷുറൻസിന് പകരം അഷ്വറൻസ് കൊടുക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ടൈപ്പ് വൺ രോഗികൾക്ക് അഷ്വറൻസ് തരാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. താമസിക്കാതെ അത് തരാൻ കഴിയുമെന്നാണ് ഉറപ്പ്.തദ്ദേശീയമായ പമ്പുകൾ നിർമ്മിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല
  • November 10, 2026

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്. ഹാജരാകുന്നതിലുള്ള അസൗകര്യം…

Continue reading
17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം
  • November 10, 2026

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകട കേസില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്റ്റേഷന്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷന്‍സ് കോടതി ഉത്തരവ് പുനഃരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ