‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

ഡൽഹി: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിനൽകി ടെക്സസിലും കാൻസസിലും ഡെമോക്രാറ്റുകളുടെ ചരിത്രവിജയം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരുസംസ്ഥാനങ്ങളിലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകൾ രാഷ്ട്രീയ ചരിത്രം തിരുത്തിയത്.

വിഷയത്തിൽ ഡോണൾഡ് ട്രംപിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‍കെ രംഗത്തെത്തി. ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലെന്നായിരുന്നു ദീപ്‍കെയുടെ എക്‌സിൽ കുറിച്ചത്.

ഇന്ത്യയിൽ എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ദീപ്‍കെ ഗ്യാനേഷിനെ പരിഹസിച്ചത്. അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടികൾ ആരോപിച്ചിരുന്നു.

യുഎസ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള സിജെപി നേതാവ് അശുതോഷ് റാങ്കയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ആളുകൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുന്നുണ്ടെന്ന് എക്സിൽ കുറിച്ചു. അതേസമയം യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടിയിരിക്കുകയാണ്. ശക്തികേന്ദ്രങ്ങളിൽ റിപ്പബ്ബിക്കൻ പാര്‍ട്ടിക്ക് കാലിടറിയിരിക്കുകയാണ്.

Related Posts

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം
  • November 4, 2026

അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ 36 ഇടങ്ങളിൽ ഡെമോക്രോറ്റുകൾക്ക് വിജയം.15 ഇടങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിയും വിജയിച്ചു. നോർത്ത് കരോലിനയിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പർ അട്ടിമറി വിജയം നേടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും…

Continue reading
പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • November 3, 2026

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ്…

Continue reading

You Missed

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ മഴ തുടരും

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

കേരളത്തിലെ മോദിയാണ് VD സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് ബിജെപി മന്ത്രി പറഞ്ഞത് പോലെ: P രാജീവ്

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

ഉറച്ച റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് മുന്നേറ്റം

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണം; സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പിൽ ആലോചന