സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ


കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28 കേസുകൾ രജിസ്റ്റർ ചെയ്‌തു.

കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിന് 89 കേസുകൾ രജിസ്റ്റർ ചെയ്‌തു. ഡോർ ഷട്ടറുകൾ തുറന്നിട്ട സർവീസ് നടത്തിയതിന് 55 കേസുകൾ. ജിപിഎസ് സംവിധാനം പ്രവർത്തിക്കാത്തതിന് 31 കേസുകൾ. ബ്ലൈൻഡ് സ്പോട്ട് മിറർ ഇല്ലാത്തതിന് 31 കേസുകൾ. അമിതവേഗത്തിന് ഒമ്പത് കേസുകൾ. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 7 കേസുകളും രജിസ്റ്റർ ചെയ്തു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ച 14 കേസുകളും രജിസ്റ്റർ ചെയ്തു. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ 28 വാഹനങ്ങൾ സർവീസ് നടത്താനും നിർദ്ദേശം നൽകി.

അതേസമയം കൊച്ചിയിൽ ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിലും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സ്‌കൂട്ടർ ഓടിച്ച യുവാവിൻ്റെ ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ 5 പേരെയും ആർടി ഓഫിസിൽ വിളിച്ചു വരുത്തി. വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകി.

രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. 5 വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം.

രണ്ട് ദിവസം മുൻപാണ് തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്‌കൂട്ടറിൽ 5 വിദ്യാർത്ഥികൾ ഒരുമിച്ചു യാത്ര ചെയ്‌തത്. മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾപ്പെടെ അഞ്ചംഗസംഘത്തിൻ്റെയാത്ര ശ്രദ്ധയിൽപ്പെട്ടവർ ദൃശ്യം പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചു കൊടുക്കുകയായിരുന്നു.

Related Posts

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം
  • November 11, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം…

Continue reading
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു
  • November 11, 2026

കൊച്ചി: മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിയിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ, ജില്ലാ കലക്ടർ, പൊലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് കേസ്. എളംങ്കുന്നപ്പുഴ…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി