അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. (alappuzha gunman beat case Departmental inquiry against MR Ajith Kumar)

പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം പിന്നിട്ടപ്പോഴാണ് ഒക്ടോബര്‍ മാസത്തില്‍ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടിയത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച കേസില്‍, എ ഡി ജി പി യുടെ നേതൃത്വത്തില്‍ അട്ടിമറി നടന്നെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എ ഡി ജി പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മുന്‍ അന്വേഷണസംഘം എസ് ഐ ടിക്ക് മൊഴി നല്‍കിയിയിരുന്നു. എ ഡി ജി പിയുടെ പൂര്‍ണ്ണ അറിവോടെ ഗ്രേഡ് എസ് ഐ മാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് രേഖകളില്‍ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. എസ്ഐടി അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ വൈകി. പ്രതിഷേധം ഉയര്‍ന്നത്തോടെ ആഭ്യന്തര വകുപ്പ് ഇടപെട്ട് അതിവേഗം ഡിജിപി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് പിന്നലെ ഡിജിപി നിയമോപദേശം തേടുകയും, എം ആര്‍ അജിത് കുമാറിനോട് വിശദീകരണം തേടുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് അജിത് കുമാറിനെതിരെ നടപടിയെടുത്തത്.

Related Posts

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • November 6, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും…

Continue reading
കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്
  • November 6, 2026

തിരുവനന്തപുരം: സിഐടിയു സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി. കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും. വി ശിവന്‍കുട്ടിയെ സംസ്ഥാന ട്രഷററായും തിരഞ്ഞെടുക്കും.ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റായി തുടരും. സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗത്തിലാണ് ധാരണ. ഇന്ന് മുതല്‍ കോട്ടയത്ത് നടക്കുന്ന സിഐടിയു…

Continue reading

You Missed

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു