സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 2, 3, 6 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. നവംബർ 02 മുതൽ 06 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ത‍ൃശൂർ മുതൽ കാസർ​ഗോഡ് വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ‘മുറസു’ ഇന്ന് രാത്രി 11:30-നും പുലർച്ചെ 4 മണിക്കും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിലും പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന്, തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

Related Posts

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം
  • November 2, 2026

ചെന്നൈ: റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയുടെ കോച്ചുകൾ തനിയെ നീങ്ങി. തമിഴ്നാട് ജോലാർപേട്ടയ്ക്ക് സമീപമാണ് സംഭവം. എൻജിൻ ഘടിപ്പിക്കാത്ത 7 കോച്ചുകൾ ആറ് കിലോമീറ്റർ ഓളം സഞ്ചരിച്ചു. കോച്ചുകൾ പിന്നീട് പ്രധാന ട്രാക്കിന് മുൻപായി പാളം തെറ്റി. ചെന്നൈ –…

Continue reading
മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ
  • November 2, 2026

കൊച്ചി: മഹാരാജാസ്‌ കോളജിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധത്തിൽ നടപടി. രണ്ടു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പ്രനിൽ രാജ് , നഫീസ്ത്തുൽ മിസ്‌രിയ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ്…

Continue reading

You Missed

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം

എൻജിനില്ലാത്ത 7 കോച്ചുകൾ 6 കിലോമീറ്ററോളം സഞ്ചരിച്ചു, ഒഴിവായത് വന്‍ ദുരന്തം

ഭാഗ്യതാരയിലൂടെ ആരുനേടി ഒരു കോടി? ഇന്നത്തെ ലോട്ടറിഫലം അറിയാം

ഭാഗ്യതാരയിലൂടെ ആരുനേടി ഒരു കോടി? ഇന്നത്തെ ലോട്ടറിഫലം അറിയാം

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് 8 തൊഴിലാളികൾ മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ്‌ കോളജിലെ 2 SFI പ്രവർത്തകർക്ക് സസ്പെൻഷൻ

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു

അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ബാര്‍ ലൈസന്‍സ് കിട്ടുന്നതില്‍ അസ്വഭാവികതയുണ്ട്, അതാണ് നടപടിയെടുത്തത്;മന്ത്രി എം ലിജു