ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. മഴയോടൊപ്പം 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. (kerala rains yellow alert in 5 districts)

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശങ്ങള്‍:

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

  • പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
  • ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
    നിര്‍ദേശങ്ങള്‍
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
  • അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.

Related Posts

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം
  • November 6, 2026

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം. ഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല. അതേസമയം സര്‍വീസില്‍ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് അജിത് കുമാര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. (alappuzha…

Continue reading
കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്
  • November 6, 2026

തിരുവനന്തപുരം: സിഐടിയു സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി. കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും. വി ശിവന്‍കുട്ടിയെ സംസ്ഥാന ട്രഷററായും തിരഞ്ഞെടുക്കും.ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റായി തുടരും. സിഐടിയു സംസ്ഥാന ഭാരവാഹികളുടെ ഫ്രാക്ഷന്‍ യോഗത്തിലാണ് ധാരണ. ഇന്ന് മുതല്‍ കോട്ടയത്ത് നടക്കുന്ന സിഐടിയു…

Continue reading

You Missed

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

നടപടി ട്രംപിന്റെ ഉത്തരവ് പ്രകാരമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്നും നല്ല മഴയും കാറ്റുമുണ്ടാകും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംആര്‍ അജിത് കുമാറിനെതിരെ വകുപ്പ് തല അന്വേഷണം

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

കെ കെ ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി ആകും; വി ശിവന്‍കുട്ടി ട്രഷറര്‍ സ്ഥാനത്തേക്ക്

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു