അമരാവതി: രാത്രി പതിനൊന്ന് മണിയോടെ ആന്ധ്ര നെല്ലൂരില്‍ കരതൊടും. കാറ്റിന് നൂറ് മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിന് സാധ്യതയുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും മഴമുന്നറിയിപ്പ്. ആന്ധ്രാപ്രദേശിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്നും ആന്ധ്രാപ്രദേശിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. 11 വിമാനങ്ങളാണ് റദ്ദാക്കിയത്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ആന്ധ്രാപ്രദേശിലെ തീരദേശ മേഖല വഴിയുള്ള നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തമിഴ്നാടിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. വൈദ്യുത തകരാറുകള്‍ പരിഹരി്ക്കാന് ആളുകളും ഉപകരണങ്ങളും വേണമെന്നാണ് അഭ്യര്‍ത്ഥന. മുഖ്യമന്ത്രി സി ജോസഫ് വിജയ് നടപടിക്ക് നിര്‍ദേശം നല്കി. തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരെ ആന്ധ്രാപ്രദേശിലേക്ക് അയക്കുമെന്ന് മന്ത്രി സിടിആര്‍ നിര്‍മല്‍കുമാര്‍ വ്യക്തമാക്കി.
തമിഴ്നാട്ടിലും മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, വെല്ലൂർ, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മുരസു ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്.







