‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

വീണ്ടും സിപിഐഎം-ബിജെപി ഡീല്‍ ആരോപണം ഉയര്‍ത്തി കെ സി വേണുഗോപാല്‍. കേന്ദ്രമന്ത്രിമാരായ അമിത് ഷാ , നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍ എന്നിവരുമായി മുഖ്യമന്ത്രി സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് തുറന്ന കത്തിലൂടെ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് പിന്നിലെ അജണ്ടയെന്താണെന്ന് കെ സി ചോദിച്ചു. കേരള ഹൗസില്‍ ഇതേ പോലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി ധനമന്ത്രി നിര്‍മലാ സീതാരാമനെ കണ്ടതെന്തിനെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ കൂടാതെ ഡല്‍ഹിക്ക് പുറത്ത് നിതിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നും ഈ ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും കെ സി വേണുഗോപാല്‍ കത്തിലൂടെ ചോദിച്ചു.

അതേസമയം ഡീല്‍ ആരോപണത്തില്‍ ഇന്ന് പ്രതിപക്ഷത്തിന് നേരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ പാപ്പരത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. എവിടെയാണ് അവരുടെ നില. ബിജെപിയുടെ നേതൃനിരയില്‍ 30 ശതമാനം പേരെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് പോയവരായിരിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ഒക്കെ എവിടെയാണ് ഇരിക്കുന്നത്.

പഴയ കാലത്ത് തന്നെ കോണ്‍ഗ്രസിന് ഇത്തരം ഒരു സംസ്‌കാരം ഉണ്ടായിരുന്നു. ഇഎംഎസ് പട്ടാമ്പിയില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തെ തോല്‍പ്പിക്കണം എന്നുണ്ടായിരുന്നു. അന്ന് ജനസംഘത്തിന്റെ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. അന്ന് ദീന്‍ ദയാല്‍ ഉപാധ്യായ കോണ്‍ഗ്രസ് സ്ഥാനാര്‍ജിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു. എകെജിയെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസ് കാര്യവാഹിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. 2016ല്‍ ഒ രാജാഗോപാലിനു അക്കൗണ്ട് തുറന്നത് എങ്ങനെയാണ്. അതിന്റെ അടുത്ത മണ്ഡലത്തില്‍ ബിജെപി വോട്ടും കാണാനില്ല. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ 85000 വോട്ട് എവിടെ പോയി. ഡീല്‍ ഞങ്ങള്‍ക്ക് അണിയാന്‍ പറ്റുന്ന കുപ്പായം അല്ല, കോണ്‍ഗ്രസിന് അണിയാന്‍ പറ്റുന്നതാണ് – അദ്ദേഹം വ്യക്തമാക്കി.

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും