മുസ്‌ലീം ലീഗിനെ അവഗണിച്ചെന്ന പരാതി ശരിവച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ പി നൗഷാദലി


തിരുവനന്തപുരം: ഡല്‍ഹിയിലെ ഇന്ത്യാസഖ്യത്തിന്റെ സമരത്തില്‍ മുസ്ലീം ലീഗിന് പ്രാധാന്യം നല്‍കിയില്ലെന്ന പരാതിയില്‍ പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും. രാംലീല മൈതാനിയിലെ യോഗത്തില്‍ ലീഗ് പ്രതിനിധിയെ സംസാരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചില്ലെന്നാണ് പരാതി. ഹൈക്കമാന്‍ഡിനെതിരായ ലീഗിന്റെ പരാതിയെ കെ.പി.നൗഷാദ് അലി എംഎല്‍എയും അനുകൂലിച്ചു.

ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ണറാണ് മുസ്ലിംലീഗെന്നും മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത 1969 മുതല്‍ ലീഗ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെന്നും നൗഷാദ് അലി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സീറ്റുകളിലെ പ്രധാനപ്പെട്ട വയനാടില്‍ കോണ്‍ഗ്രസിനോളം തലപ്പൊക്കം ലീഗിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ക്ഷാമ – ക്ഷേമ ഭേദമന്യെ ആ പ്രവാഹം പ്രതാപത്തോടെ തന്നെ തുടരുമെന്നും വ്യക്തമാക്കി.

റാലിയില്‍ ലീഗ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല, രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് പരാതിക്കിടയാക്കിയത്. പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ലീഗ് സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി മൂലമാണ് ഒഴിവാക്കിയത് എന്നാണ് അണിയറ സംസാരം. എന്നാല്‍ പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയാറായിട്ടില്ല.

Related Posts

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു
  • November 3, 2026

കൊച്ചി: എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. എക്സൈസ് കമ്മീഷണറിൽ നിന്നാണ് റിപ്പോർട്ട്‌ തേടിയത്. ബാർ ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.…

Continue reading
പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
  • November 3, 2026

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് മുൻപ് പിഎസി പരിശോധനയ്ക്ക് വിധേയമാക്കാതിരുന്ന ഇടതുസർക്കാർ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബിയുമായി ബന്ധപ്പെട്ട 2021 ലെ സിഎജി റിപ്പോർട്ടിനെതിരെ സർക്കാർ പ്രമേയം അവതരിപ്പിച്ചതിനെ വിമർശിച്ചാണ് നിയമസഭയിൽ നടക്കുന്ന പബ്ലിക് അക്കൗണ്ട്സ്…

Continue reading

You Missed

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പിഎസി യോഗത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് തിരിച്ചടി, പരീക്ഷയെഴുതാൻ അനുമതിയില്ല; അനീതിയെന്ന് വിദ്യാർഥികൾ

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

രണ്ട് ലോട്ടറി, ഒരേ നമ്പർ; കൊല്ലം ട്രഷറിയിൽ നിന്ന് എടുത്ത ലോട്ടറിയിൽ ക്രമക്കേട്

കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൊലപാതക സമയത്ത് ഉമറും ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ച് പൊലീസ്

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം

നേപ്പാൾ എവറസ്റ്റ് ബേസ് ക്യാമ്പിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; ഒരു മരണം