മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു


കൊച്ചി: മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിയിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ, ജില്ലാ കലക്ടർ, പൊലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് കേസ്. എളംങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം ജഹാംഗീർ ആണ് കേസ് ഫയൽ ചെയ്തത്.

റാലിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനാണ് കേസ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പി കെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയുമാണ് കേസ്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി. മാർച്ചിന് പോലീസ് അനുമതി ഉണ്ടായിരുന്നു. ഗതാഗത നിയന്ത്രണത്തിൽ നേരത്തെ അറിയിപ്പുണ്ടായി. എന്നാൽ പലയിടങ്ങളിലും ഗതാഗതസംവിധാനം പാടെ പാളി. യാത്ര ചെയ്യാൻ പോലീസ് പകരം നിർദ്ദേശിച്ച പാതകളിലും പ്രവർത്തകരും വാഹനങ്ങളും നിറഞ്ഞു.

ഭൂരിഭാഗം സ്ഥലങ്ങളിലും നിയന്ത്രണം യൂത്ത് ലീഗ് വളണ്ടിയർമാർക്ക്. വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ രൂപപ്പെട്ടത്. ഇതേ തുടർന്നാണ് യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, സെക്രട്ടറി പി കെ ഫിറോസ് തുടങ്ങി നേതൃത്വം നൽകിയ 12 പേർക്കെതിരെയും പങ്കെടുത്ത കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയും കേസെടുത്തത്.

Related Posts

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ
  • November 11, 2026

കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28…

Continue reading
തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം
  • November 11, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം. മാൻഹോൾ വൃത്തിയാക്കാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. ജനിച്ച് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. മറ്റെവിടെ നിന്നെങ്കിലും മാന്‍ഹോളിലേക്ക് മൃതദേഹം…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി