സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

  • Tech
  • November 5, 2026


ഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രസർക്കാർ നീക്കം. ഇതിനായി ഐടി നിയമത്തിൽ മാറ്റം കൊണ്ടുവരാനാണ് ആലോചന. ഐടി ആക്ടിലെ 79-ാം വകുപ്പിൽ മാറ്റങ്ങളാണ് പരിഗണനയിൽ. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾക്ക് കമ്പനികൾ നേരിട്ട് നിയമപരമായി ഉത്തരവാദികളാകില്ലെന്ന നിലവിലെ ചട്ടം മാറ്റിയേക്കും. വിവാദപരമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങളുടെ പേരിൽ കമ്പനികൾക്കെതിരെ നേരിട്ട് കേസെടുക്കാവുന്ന തരത്തിലാണ് മാറ്റങ്ങൾ പരിഗണിക്കുന്നത്.

എക്‌സ്, യൂട്യൂബ്, മെറ്റ എന്നീ സോഷ്യൽ മീഡിയ ഭീമന്മാരെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ​​​സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വെറും കണ്ടന്റ് കാരിയർമാർ മാത്രമല്ലെന്ന് കേന്ദ്രം. അൽഗോരിതം വഴി ഉള്ളടക്കം നിയന്ത്രിക്കുന്നതിനും പങ്കുവെക്കുന്നതിനും സമൂഹ​ മാധ്യമ അക്കൗണ്ടുകൾക്കും പ്ലാറ്റ്ഫോമുകൾക്കും പങ്കുണ്ടെന്ന് കേന്ദ്രം പറയുന്നു. നിയമ പരിരക്ഷ പിൻവലിക്കുന്നതോടെ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രത്തിന് നേരിട്ട് കെസെടുക്കാൻ സാധിക്കും. നിലവിൽ കേന്ദ്രം നോട്ടീസ് നൽകുന്നതനുസരിച്ച് സമൂഹമാധ്യമ പോസ്റ്റുകൾ പിൻവലിക്കുകയായിരുന്നു ചെയ്യുന്നത്.

ഉപയോക്താക്കൾ കാണുന്ന ഉള്ളടക്കം എന്തായിരിക്കണമെന്ന് സജീവമായി തീരുമാനിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് പകരം, വിവരങ്ങൾ കൈമാറുകയോ എത്തിക്കുകയോ മാത്രം ചെയ്യുന്ന സേവനങ്ങൾക്ക്—ഉദാഹരണത്തിന് ഇന്റർനെറ്റ് സേവന ദാതാക്കൾ (ISPs), ടെലികോം സേവന ദാതാക്കൾ (TSPs), പിയർ-ടു-പിയർ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക്—മാത്രമായി ഈ സംരക്ഷണം പരിമിതപ്പെടുത്താമോ എന്ന് സർക്കാർ പരിശോധിച്ചുവരികയാണെന്നാണ് വിവരം.

കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഫേസ്‌ബുക്ക് ഇന്ത്യയിൽ താൽക്കാലികമായി തടഞ്ഞുവെച്ചതിനെത്തുടർന്ന്, ജൂലൈ മാസത്തിൽ ഐടി മന്ത്രാലയം മെറ്റയുടെ ആഗോള നയ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു.

Related Posts

പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍
  • October 28, 2026

ദുബായ്: എഐ കാമ്പസിലേക്ക് ആയിരം സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍. അയ്യായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങളും ഉറപ്പാക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കൃത്രമബുദ്ധി അവതരിപ്പിക്കുന്നത് ദുബായ് തുടരുകയാണ്. (Dubai AI Campus Plans to attract…

Continue reading
വാട്‌സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
  • October 23, 2026

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍ ഇല്ലെങ്കില്‍ ആപ്പുകള്‍ ലഭിക്കില്ല. വെബ് വേര്‍ഷനുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഓട്ടോമാറ്റിക് ലോഗൗട്ടും നിര്‍ബന്ധമാക്കി.…

Continue reading

You Missed

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ