‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍

ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റെന്ന് മകന്‍ നവനീത് സുധാകരന്‍ ട്വന്റിഫോറിനോട്. അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമമുണ്ട്. ജനങ്ങള്‍ക്കും വികസനത്തിനും വേണ്ടി നിലകൊണ്ട വ്യക്തിയെയാണ് ആക്രമിച്ചത്. അമ്പലപ്പുഴയില്‍ ജി സുധാകരന്‍ വിജയിക്കുമെന്നും മകന്‍ നവനീത് പറഞ്ഞു.

പ്രചാരണം നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ടെന്ന് നവനീത് പറഞ്ഞു. ഏറ്റവും വലിയ കടമ്പ ദുഷ്പ്രചാരണങ്ങള്‍ കടന്നു പോവുക എന്നതായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി, വികസനത്തിന് വേണ്ടി നില്‍ക്കുന്ന ഒരു വ്യക്തിയെ ആക്രമിക്കുന്നത് കാണുമ്പോള്‍ ഒരു വോട്ടര്‍ എന്ന നിലയില്‍ വിഷമമുണ്ട് – അദ്ദേഹം പറഞ്ഞു. ആശയം ഉള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജി സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ആസ്തി വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്നാണ് പരാതി. കൈവശം പണം ഇല്ല എന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം.

നോമിനേഷന് ഒരാഴ്ച മുന്‍പ് സുധാകരന്റെയും ഭാര്യ ജൂബിലി നവപ്രഭയുടെയും അക്കൗണ്ടിലെക്ക് പണം മാറ്റി. അനധികൃതമായി സമ്പാദിച്ച പണമെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. മകന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ, അമ്പലപ്പുഴയില്‍ സിപിഐഎം-എസ്ഡിപിഐ നേതാക്കള്‍ വോട്ടര്‍മാരെ തടയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജി സുധാകരനും രംഗത്തെത്തി. തന്നെ തോല്‍പ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചു.

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും