ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ആലപ്പുഴ: ഷാൻ വധക്കേസിൽ വിചാരണ നീട്ടി വെച്ചു.നവംബർ 20ന് നടപടികൾ ആരംഭിക്കും. വിചാരണ നീട്ടണമെന്ന് പ്രതിഭാഗം അഡ്ജേൺമെന്റ് ഹർജി നൽകിയിരുന്നു. പ്രതിഭാഗം അഭിഭാഷകന് അഭിമന്യൂ കേസിൽ ഹൈക്കോടതയിൽ ഹാജരാകേണ്ട വിവരം കോടതിയെ അറിയിച്ചു. തുടർന്നാണ് 20ലേക്ക് മാറ്റിയത്. ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് 2025 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

2021 ഡിസംബർ 18-നാണ് ആലപ്പുഴ മണ്ണഞ്ചേരിക്ക് സമീപം വെച്ച് എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ച അഭിമന്യു, അതുൽ, സനന്ദ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Related Posts

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി
  • November 5, 2026

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ചയെന്ന് കോടതി. കുട്ടികളുടെ കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത് എന്തിന് എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയുടെ ചോദ്യം. ജില്ലയിൽ ഇതിന് സമാനമായ കേസ് നടന്നിട്ടുണ്ടോ എന്ന്…

Continue reading
DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി
  • November 5, 2026

തിരുവനന്തപുരം: ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു ജോയിൻ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയാണ് ജിതിൻ ജോൺസൺ. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ…

Continue reading

You Missed

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന