ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസ്, സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിജെപി


തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍എസ് ലിജു ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടി മാര്‍ഗ തടസമുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. (Lpst protest case against dyfi leaders)

പൊലീസ് ഇന്നലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ ബലമായി അഴിച്ച് നീക്കിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മറ്റൊരു പന്തല്‍ നിര്‍മിച്ചത്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും, വഴി തടസ്സപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

ഇതോടൊപ്പം സമരത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി കേരളം ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. നേരത്തെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി പ്രവര്‍ത്തകര്‍ 12 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.

സമരപന്തല്‍ പൊളിച്ചുനീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് താത്ക്കാലിക പന്തല്‍ കെട്ടിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. വളര്‍മതിക്ക് പകരം എം ജയകൃഷ്ണന്‍ നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ്.

Related Posts

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
  • November 12, 2026

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറികളില്‍ ഒന്നായ പാതിവില തട്ടിപ്പില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതും കേസുകള്‍ ക്രോഡീകരിക്കുന്നതിലെ വീഴ്ചയും കാരണമാണ് പ്രധാന കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്. അന്വേഷണ…

Continue reading
വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ