സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ചയെന്ന് കോടതി. കുട്ടികളുടെ കേസുകൾ പരിഗണിക്കേണ്ട കോടതിക്ക് പകരം അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത് എന്തിന് എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയുടെ ചോദ്യം. ജില്ലയിൽ ഇതിന് സമാനമായ കേസ് നടന്നിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. വിവരം ശേഖരിക്കണമെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകി. വിവരം ഉടൻ നൽകാൻ ആകുമോ എന്ന് കോടതി ചോദിച്ചു.

ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലകളിൽ എടുക്കാമെന്നും സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകേണ്ട വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സമാനമായ അപകട കേസുകളിൽ കുറ്റകരമായ നരഹത്യ ചുമത്തിയ കേസുകളുടെ രേഖകൾ ഹാജരാക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഫാൻസി ചോദ്യമല്ലെന്നും വളരെ പ്രാധാന്യത്തോടെയുള്ള ചോദ്യമാണിതെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.

എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അപ്പീൽ പരി​ഗണിച്ചത്. പതിനേഴുകാരനെ ഒബ്സെർവേഷൻ ഹോമിലേക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ പറഞ്ഞിരുന്നു.

Related Posts

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും
  • November 5, 2026

ആലപ്പുഴ: ഷാൻ വധക്കേസിൽ വിചാരണ നീട്ടി വെച്ചു.നവംബർ 20ന് നടപടികൾ ആരംഭിക്കും. വിചാരണ നീട്ടണമെന്ന് പ്രതിഭാഗം അഡ്ജേൺമെന്റ് ഹർജി നൽകിയിരുന്നു. പ്രതിഭാഗം അഭിഭാഷകന് അഭിമന്യൂ കേസിൽ ഹൈക്കോടതയിൽ ഹാജരാകേണ്ട വിവരം കോടതിയെ അറിയിച്ചു. തുടർന്നാണ് 20ലേക്ക് മാറ്റിയത്. ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന…

Continue reading
DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി
  • November 5, 2026

തിരുവനന്തപുരം: ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു ജോയിൻ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയാണ് ജിതിൻ ജോൺസൺ. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ…

Continue reading

You Missed

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ: വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന