ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ബാലതാരമായി തുടങ്ങി ആറു ദശാബ്ദത്തിലേറെ ഇന്ത്യന്‍ സിനിമകളില്‍ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം വേറെയില്ല. ( actor Kamal Haasan 72nd birthday)

സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പു പതിപ്പിച്ചു ഉലകനായകന്‍. അഭിനേതാവ് എന്നതിലുപരിയായി തിരക്കഥാകൃത്തായും സംവിധായകനായും ഗാനരചയിതാവായും ഗായകനായും സംവിധായകനായും നിര്‍മാതാവായും കമല്‍ ഹാസന്‍ തിളങ്ങി. ആറാം വയസ്സില്‍ കളത്തൂര്‍ കണ്ണമ്മയില്‍ ബാലതാരമായിട്ടായിരുന്നു തുടക്കം. മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ ഭാവി താരത്തിന്റെ വരവറിയിച്ചു. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍ രംഗങ്ങളിലെ കൃത്യത… അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്.അഭിനയസാഗരത്തില്‍ അലിഞ്ഞുചേര്‍ന്ന പ്രതിഭയാണ് കമല്‍ ഹാസന്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും ദശാവതാരവും വിശ്വരൂപവും അങ്ങനെ എത്രയെത്ര വൈവിധ്യമായ കഥാപാത്രങ്ങള്‍.

നായകന്‍, മൂന്നാം പിറൈ, തേവര്‍ മകന്‍, അന്‍പേ ശിവം, വിക്രം, ഇന്ത്യന്‍, പാപനാശം, കല്‍ക്കി, മൈക്കിള്‍ മദന കാമരാജന്‍, പുഷ്പക വിമാന, ദശാവതാരം, വറുമയിന്‍ നിറം സിവപ്പ്, സാഗര സംഗമം, മദനോത്സവം തുടങ്ങിയ ചിത്രങ്ങള്‍ കമല്‍ഹാസനെന്ന പ്രതിഭയെ നമ്മുക്ക് കാട്ടിത്തരുന്നുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയത്തോടെ ഉലകനായകനായി കമല്‍ഹാസന്‍ ഇനിയും നിരവധി പതിറ്റാണ്ടുകള്‍ തുടരണമെന്നാണ് ആരാധകരുടെ പ്രാര്‍ഥന.

Related Posts

ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു
  • October 26, 2026

അകകണ്ണില്‍ കാലം കോറിയിട്ട ചിത്രങ്ങളെ തേടി പിന്നോട്ട് സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘര്‍ഷങ്ങളാണ് ‘ഫ്രെയിംസ്’. അവിടെ അയാളെ പലതും കാത്ത് നില്‍പ്പുണ്ട്. ജീവന്റെ വിലയുള്ള നഷ്ടങ്ങള്‍, അയാള്‍ നിഷേധിച്ച സൗഭാഗ്യങ്ങള്‍, അങ്ങനെ പലതും. നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളില്‍ സൂക്ഷിച്ച ഒരാളുടെ ഓര്‍മ്മകളിലൂടെ കഥ…

Continue reading
‘പെരുത്ത് നന്ദി’യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യിലെ ആദ്യ ഗാനം പുറത്ത്
  • October 24, 2026

ഡോ.അനന്തു പ്രൊഡക്ഷൻസ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ഡാബ്സിയാണ് ‘പെരുത്ത് നന്ദി’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി