സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു


റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ഇതിനായുള്ള നടപടികള്‍ ഈ മാസം 18-നകം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. (Strict enforcement of Saudization in gyms and sports centers)

ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സൗദിവല്‍ക്കരണം നടപ്പിലാക്കുന്നത് വേഗത്തിലാക്കാന്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നിര്‍ദേശം നല്‍കി. ഇതിനുള്ള എല്ലാ നടപടികളും നവംബര്‍ 18-നകം പൂര്‍ത്തിയാക്കണം. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട ജോലികളില്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കായിക മന്ത്രാലയമാണ് ഈ പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ നിയമപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളില്‍ ആകെ ജീവനക്കാരുടെ 15% സ്വദേശികള്‍ ആയിരിക്കണം. നാലോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന എല്ലാ സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.

സ്‌പോര്‍ട്‌സ് കോച്ച്, പ്രൊഫഷണല്‍ ഫുട്‌ബോള്‍ കോച്ച്, വാട്ടര്‍ സ്‌പോര്‍ട്‌സ് കോച്ച്, സ്‌പോര്‍ട്‌സ് സൂപ്പര്‍വൈസര്‍, ഐസ് സ്‌പോര്‍ട്‌സ് കോച്ച്, മാര്‍ഷ്യല്‍ ആര്‍ട്‌സ് കോച്ച് തുടങ്ങിയ പ്രധാന ജോലികളിലെല്ലാം സ്വദേശി വല്‍ക്കരണം നടപ്പിലാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റിനും പരിശീലനത്തിനുമായി മന്ത്രാലയത്തിന്റെ പ്രത്യേക പ്രോത്സാഹനങ്ങളും ഹദഫ് പദ്ധതിയുടെ പിന്തുണയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Posts

തൊഴിലാളികള്‍ക്ക് അംഗീകൃത താമസ സൗകര്യം ഉറപ്പാക്കണം
  • October 30, 2026

റിയാദ്: സൗദി അറേബ്യയില്‍ 250-ല്‍ താഴെ തൊഴിലാളികള്‍ ഉള്ള ചെറിയ സ്ഥാപനങ്ങള്‍ക്കായി പുതിയ ലേബര്‍ ക്യാമ്പ് നിയമം വരുന്നു. തൊഴിലാളികള്‍ക്ക് ലൈസന്‍സുള്ള ഗ്രൂപ്പ് ഹൗസിങ് അല്ലെങ്കില്‍ അംഗീകൃത താമസ സൗകര്യം 2027 ഫെബ്രുവരി 1-ന് മുമ്പ് ഉറപ്പാക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം…

Continue reading
പ്രത്യേക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍
  • October 28, 2026

ദുബായ്: എഐ കാമ്പസിലേക്ക് ആയിരം സ്ഥാപനങ്ങളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിരീടവകാശി ഷെയ്ഖ് ഹംദാന്‍. അയ്യായിരത്തില്‍ അധികം തൊഴില്‍ അവസരങ്ങളും ഉറപ്പാക്കും. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കൃത്രമബുദ്ധി അവതരിപ്പിക്കുന്നത് ദുബായ് തുടരുകയാണ്. (Dubai AI Campus Plans to attract…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി