സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

മുന്‍ എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവുവിനെതിരെ അബിന്‍ വര്‍ക്കി എംഎല്‍എ. സീറാം സാംബശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് അബിന്‍ വര്‍ക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. മദ്യനയത്തിന് മുന്‍പ് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം മറികടന്നയാളാണ് സീറാം. ഇത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും അബിന്‍ ചോദിച്ചു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതാണ് ആശാന്‍ പുറത്തു പോകാന്‍ കാരണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. (abin varkey against seeram sambasiva rao and cpim)

സീറാം സാംബശിവ റാവുമായി ഭിന്നത ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഇന്നലത്തെ പ്രതികരണം. എല്ലാ കാര്യങ്ങളും കൃത്യമായി അറിയിച്ചിട്ടും എന്തിനാണ് തന്നെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് അറിയില്ലെന്ന മട്ടിലായിരുന്നു സീറാം സാംബശിവ റാവുവിന്റെ പ്രതികരണം. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നിരിക്കിലും അദ്ദേഹം പരസ്യ പ്രതികരണത്തിന് തയ്യാറായിരുന്നില്ല.

അബിന്‍ വര്‍ക്കിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സമ്പൂര്‍ണരൂപം ഇങ്ങനെ:

എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന പിണറായി വിജയന്റെ മുന്‍ ഒ.എസ്.ഡി സീറാം സാമ്പശിവ റാവു പുണ്യാളന്‍ ആണെന്ന് തെളിയിക്കാനുള്ള തിരക്കിലാണ് സി പി എം സൈബര്‍ കൂട്ടം.
എന്തിനാണ് അയാളെ പുറത്താക്കിയത് എന്ന് ഓര്‍മിപ്പിക്കുവാണ്.

  1. യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി 15% വീര്യമുള്ള ഹോര്‍ട്ടിവൈന്‍ ബേക്കറി വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെ അനുമതി കൊടുത്തു. എന്തിന് കൊടുത്തു എന്ന് ചോദ്യത്തിന് മറുപടി ഇല്ല.
  2. സംസ്ഥാനത്ത് യു.ഡി.എഫ് മദ്യ നയം വരുന്നത് വരെ ഒരു ബാറും അനുവദിക്കേണ്ടതില്ല എന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ കൊടുക്കുന്നു. ഇത് കോടതി അംഗീകരിക്കുന്നു. ഇതിന് വിരുദ്ധമായി നിയമത്തിന്റെ ലൂപ്പ് ഹോള്‍ വച്ച് 2014ല്‍ പൂട്ടിയ 3 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിന് സര്‍ക്കാര്‍ അറിയാതെ ബാര്‍ ലൈസന്‍സ് കൊടുക്കുന്നു.
    ഇത് എന്തിന് വേണ്ടിയാണ്?
    ആര്‍ക്ക് വേണ്ടിയാണ്?
    എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തത് ആണ് ആശാന്‍ പുറത്ത് പോകാന്‍ കാരണം. അല്ലാതെ ഒരു അഴിമതിയും കണ്ടെത്തിയിട്ടല്ല എന്നത് മാത്രം അല്ല ഈ രണ്ട് കാര്യങ്ങളിലും സംശയങ്ങള്‍ ഉള്ളതിന്റെ കൂടെ അടിസ്ഥാനത്തില്‍ ആണ്.
    സൊ കമ്മി കൂട്ടംസ്. ഗോ ടു യുവര്‍ സീറ്റ്‌സ്.
    ഇനി അത് മാത്രം അല്ല. ചില സുപ്രധാനമായ കഴിഞ്ഞ സര്‍ക്കാരിന്റെ ചില ഫൈലിലും പിണറായി വിജയന്റെ മുന്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അടയിരുന്നു. അതൊക്കെ പിറകെ വന്നോളും.

Related Posts

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും
  • November 7, 2026

കൊച്ചി: ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തർ അറ്റ് കൊച്ചി എന്ന പേരിൽ സിജെപിയുടെ പ്രതിഷേധം. മറൈൻ ഡ്രൈവ് മുതൽ രാജേന്ദ്ര മൈതാനി വരെയാണ് ജാഥ. നടൻ പ്രകാശ് രാജ് ജാഥയിൽ പങ്കെടുക്കുന്നുണ്ട്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ കൊച്ചിയിലെത്തി. പരിപാടിയിൽ അതിഥിയായാണ്…

Continue reading
ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍
  • November 7, 2026

കൊച്ചി: ബലാത്സംഗക്കേസ് പ്രതിയായ ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസ് പകര്‍ത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെത്തി പൊലീസ്. ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ഡോക്ടര്‍ ഒളിവിലാണെന്നാണ് വിവരം. കേസിന് പിന്നാലെ ഇയാളെ പുറത്താക്കിയതായി ആസ്റ്റര്‍ മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. (Police found…

Continue reading

You Missed

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

ഗ്യാനേഷ് കുമാർ തുടരുന്നിടത്തോളം നീതിയുക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കില്ല, പോരാട്ടം തുടരും

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

സീറാം സാംബശിവ റാവു പുണ്യാളനെന്ന് തെളിയിക്കാന്‍ നോക്കുകയാണ് സിപിഐഎം

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

പെട്രോളില്‍ 31% എഥനോള്‍ കണ്ടെത്തിയെന്ന കര്‍ണാടകയുടെ വാദം തള്ളി എണ്ണക്കമ്പനികള്‍

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ വര്‍ഗീസിനെതിരെ കേസ്; ഇയാളുടെ ഫോണില്‍ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ സീറാം സാംബശിവറാവുവിന് കടുത്ത അതൃപ്തി