DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി


തിരുവനന്തപുരം: ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു ജോയിൻ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയാണ് ജിതിൻ ജോൺസൺ. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ ജിതിന്റെ നിയമന ശിപാർശയിൽ PSC സെക്രട്ടറിയിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് തേടി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. 2022ൽ പിണറായി സർക്കാരിൻറെ കാലത്താണ് ജിതിൻ ജോൺസണിനെതിരെ നരഹത്യയ്ക്ക് കേസെടുത്തത്. മുൻ എസ്എഫ്ഐ നേതാവിന്റെ നിയമന നടപടികൾ സർക്കാർ നിർത്തിവെച്ചു. പരീക്ഷയിൽ ജിതിൻ 68 മാർക്ക് നേടിയെങ്കിലും അനധികൃതമായി വിജയിച്ചുകയറിയെന്നാണ് ആരോപണം. ഒമ്പത് മാസം കൊണ്ടാണ് പരീക്ഷയിൽ മൂല്യനിർണയവും നിയമനവും നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനം.

2025 സെപ്റ്റംബറിൽ വിജ്ഞാപനം വന്ന ഈ തസ്തികയിലേക്ക് 17,392 പേർ അപേക്ഷിച്ചിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 2025 ഡിസംബറിൽ എഴുത്തുപരീക്ഷയും, 2026 മാർച്ചിൽ ഫിസിക്കൽ ടെസ്റ്റും, ഏപ്രിലിൽ അഭിമുഖവും നടത്തി 2026 മേയ് 6-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നടപടികൾ പൂർത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നൽകിയിരുന്നു.

Related Posts

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല
  • November 4, 2026

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത് എത്തി. ചെയർമാൻ മണി വിശ്വനാഥ് ഉൾപ്പെടെ ആറംഗ ഭരണസമിതിയാണ് ചുമതല ഏൽക്കേണ്ടത്. ചട്ടപ്രകാരമുള്ള നടപടികൾ പാലിക്കാൻ മിൽമ എംഡി…

Continue reading
ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
  • November 4, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന…

Continue reading

You Missed

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

ഒന്നാം സമ്മാനം ആര് കൊണ്ടുപോകും? കാരുണ്യ പ്ലസ് KN 648 ഫലം ഇന്ന്

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

സോഷ്യൽ മീഡിയക്ക് കടിഞ്ഞാണിടാൻ കേന്ദ്ര നീക്കം: IT നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ആലോചന

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ മുൻ ഭരണസമിതി അംഗങ്ങൾ മിൽമ ആസ്ഥാനത്ത്; എംഡി സ്ഥലത്തില്ല

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ

‘ട്രംപിന് വൻതിരിച്ചടി, ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു’; പരിഹാസവുമായി അഭിജീത് ദീപ്‍കെ