പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല


തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാന്‍ എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം മാത്രമേ ഹാജരാകൂ എന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് ഹാജരാകണം എന്നായിരുന്നു എസ്‌ഐടി കത്ത് നല്‍കിയത്.

ഹാജരാകുന്നതിലുള്ള അസൗകര്യം ബൈജു അന്വേഷണസംഘത്തെ നേരത്തെ അറിയിച്ചിരുന്നില്ല. അതിനാല്‍ ചെയര്‍മാന്‍ ഹാജരാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ക്രൈംബ്രാഞ്ച്. നേരത്തെ ഒരുതവണ ബൈജു അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍, കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ഹാജരാകാകുവെന്ന നിലപാടില്‍ ആയിരുന്നു പിഎസ്സി ചെയര്‍മാന്‍.

ഇന്ന് ഹാജരായില്ലെങ്കില്‍ അക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പിഎസ്‌സി അംഗങ്ങളില്‍ അഞ്ച് പേരുടെ കൂടി ചോദ്യം ചെയ്യലാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇതില്‍ നാല് പേര്‍ വനിതകളാണ്. ഇവരുടെ മൊഴി എസ്‌ഐടി പിഎസ്‌സി ആസ്ഥാനത്ത് എത്തിയിരിക്കും രേഖപ്പെടുത്തുക. കഴിഞ്ഞദിവസം പിഎസ്‌സി അംഗം എച്ച് ജോഷിനെ ട്രെയിന്‍ ആസ്ഥാനത്ത് വിളിച്ചുവരുത്തി എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

Related Posts

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും
  • November 10, 2026

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും മാറി, ലോകത്തിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടു വരണം. ഇതാണ് സർക്കാർ ആലോചിക്കുന്നത്. ടൈപ്പ് വൺ പ്രമേഹം, ചികിത്സകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയുമെന്ന ഉത്തമ…

Continue reading
17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി ജയബാലകൃഷ്ണന്റെ കുടുംബം
  • November 10, 2026

എറണാകുളം: ചേരാനല്ലൂര്‍ ബെന്‍സ് കാറപകട കേസില്‍ നിയമപോരാട്ടം തുടരാന്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. 17കാരന്റെ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. സ്റ്റേഷന്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. സെഷന്‍സ് കോടതി ഉത്തരവ് പുനഃരിശോധിക്കണം എന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.…

Continue reading

You Missed

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

വേണ്ട സുരക്ഷ നൽകിയില്ല, രാജീവ് ഗാന്ധി വധത്തിൽ വി പി സിങ് സർക്കാരിന് വിമർശനം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി SS 545 ലോട്ടറിയുടെ സമ്പൂര്‍ണഫലം

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

ലോകത്തിനൊപ്പം കേരളവും മാറണം, ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കോഴ്‌സുകൾ കൂടുതൽ തൊഴിൽ കൊണ്ടുവരും

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

പരീക്ഷാ ക്രമക്കേട്: എം ആര്‍ ബൈജു ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ