മലയാളികളുടെ സ്വന്തം സഞ്ജു സാംസണ് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാള്‍. ട്വന്റി 20 ലോകപ്പിലെ താരമായതുള്‍പ്പടെ ഒരുപിടി മികച്ച നേട്ടങ്ങളാണ് സഞ്ജു ഈ വര്‍ഷം സ്വന്തമാക്കിയത്. തന്റെ നൂറാം അന്താരാഷ്ട്ര മത്സരവും സഞ്ജു ഈ വര്‍ഷം തന്നെ കളിക്കാനാണ് സാധ്യത.
2026… കേരളം ലോകകൃക്കറ്റിന് സമ്മാനിച്ച സഞ്ജു വിശ്വനാഥ് സാംസണ്‍ ക്രിക്കറ്റ് ദൈവങ്ങളില്‍ നിന്ന് തനിക്കായി പിടിച്ചുവാങ്ങിയ വര്‍ഷമെന്ന് തന്നെ ഈ വര്‍ഷത്തെ വിശേഷിപ്പിക്കാം. ഒരു പതിറ്റാണ്ടായി തുടര്‍ന്ന അവഗണനയുടെ കൈപ്പുനീര്‍ക്കുടിച്ചിട്ടും തളരാതിരുന്നവന്റെ വിയര്‍പ്പിന് തിളക്കമേറിയ കൊല്ലം. ഇന്ത്യന്‍ കുപ്പായത്തിലെ തന്റെ സ്ഥാനം പതിച്ചെടുത്തുറപ്പിച്ച ആണ്ട്. ഡബിള്‍ പവറില്‍ തകര്‍ത്താടിയ ഒരിപിടി നല്ല ഇന്നിങ്‌സുകളുമായാണ് സഞ്ജു ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.
ഇക്കൊല്ലമാകെ മുപ്പത് ട്വന്റി20 മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. എന്നാല്‍, അവയില്‍ മൂന്നെണ്ണം മാത്രം മതിയാകുമായിരുന്നു ഈ കാലമത്രയും നേരിട്ട വേവില്‍ നിന്ന് അയാളെ പുറത്തെത്തിക്കാന്‍. ട്വന്റി 20 ലോകകപ്പിന്റെ ക്വാര്‍ട്ടറിലും സെമിയിലും ഫൈനലിലും നടത്തിയ വെടിക്കെട്ടില്‍ സഞ്ജു നടത്തിയത് ഒരു പ്രഖ്യാപനാമായിരുന്നു. എത്ര മുട്ടിയിട്ടും പാതിമാത്രം തുറന്നിരുന്ന വാതില്‍ താന്‍ ചവിട്ടിപ്പൊളിക്കകുയാണ്. ഇനിയും സിലക്ടമാര്‍ക്ക് എന്റെ നേരെ കണ്ണടച്ച് പിടിക്കനാവില്ല. അവിടെ നിന്നങ്ങളോട്ട് പ്രഖ്യാപിക്കപ്പെട്ട ഇന്ത്യന്‍ ടി20 സ്‌ക്വാഡുകളെ സഞ്ജുമുതലാണ് നമ്മള്‍ എണ്ണിത്തുടങ്ങിയത്. ടീമംഗങ്ങളോട് സ്ഥാനത്തിനായി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സഞ്ജു സമ്മര്‍ദമെല്ലാം അടിച്ചൊതുക്കി തന്റെ കരിയര്‍ ഇപ്പോള്‍ ആസ്വദിക്കുന്നുണ്ട്. രണ്ട് കളികള്‍പ്പുറം സഞ്ജു തന്റെ നൂറാം അന്താരാഷ്ട്ര മത്സരം പൂര്‍ത്തിയാക്കും.









